അല്‍മൗലിദുല്‍ അക്ബര്‍: പ്രാസ്ഥാനിക സംഗമം നാളെ
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രാസ്ഥാനിക നേതാക്കള്‍ യോഗത്തില്‍ സംഗമിക്കും ...

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രാസ്ഥാനിക നേതാക്കള്‍ യോഗത്തില്‍ സംഗമിക്കും ...

നോളജ് സിറ്റി : മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് ആഗസ്റ്റ് 25ന് നടക്കുന്ന അല്‍മൗലിദുല്‍ അക്ബറിന് മുന്നോടിയായുള്ള പ്രാസ്ഥാനിക സംഗമം നാളെ (ഞായര്‍). പ്രവാചകര്‍ (സ്വ)യുടെ 1500ാം ജന്മദിനത്തോടനുബന്ധിച്ച് മര്‍കസിന് കീഴില്‍ നടക്കുന്ന അല്‍മഹബ്ബ ക്യാമ്പയിനിന് അല്‍മൗലിദുല്‍ അക്ബറോടടെയാണ് തുടക്കമാകുന്നത്. 25,000ത്തില്‍ പരം വിശ്വാസികള്‍ സംബന്ധിക്കുന്ന അല്‍മൗലിദുല്‍ അക്ബറിന് മുന്നോടിയായി വിവിധങ്ങളായ പ്രോഗ്രാമുകളാണ് മര്‍കസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്നത്. വിവിധ മൗലിദുകളുടെ പാരായണം, പ്രഭാഷണങ്ങള്‍, പ്രകീര്‍ത്തന മജ്ലിസുകള്, തിരുശേശിപ്പുകളുടെ ദര്‍ശനവും ബറക്കത്തെടുക്കലും തുടങ്ങിയവായാണ് അല്‍മൗലിദുല്‍ അക്ബറില് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളെ സ്വീകരിക്കാനായി വലിയ ഒരുക്കങ്ങളാണ് ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്നത്.
മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് തുടങ്ങിയ പ്രസ്ഥാനങ്ങളുടെ സര്‍ക്കിള്‍, സോണ്‍, ജില്ലാ ഭാരവാഹികള്‍ യോഗത്തില്‍ സംഗമിക്കും.
വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സംഗമത്തില്‍ മര്‍കസ് ഡയറക്ടര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ഉദ്ഘാടനം നിര്‍വഹിക്കും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സി പി ഉബൈദുല്ലാഹ് സഖാഫി, മജീദ് കക്കാട്, അഡ്വ. തന്‍വീര്‍ ഉമര്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം