അല്‍മൗലിദുല്‍ അക്ബര്‍ തിങ്കളാഴ്ച: വിശ്വാസികളെ സ്വീകരിക്കാൻ സജ്ജരായി വളണ്ടിയര്‍മാര്‍

വളണ്ടിയര്‍ സംഗമത്തില്‍ അഡ്വ. തന്‍വീര്‍ ഉമര്‍ സംസാരിക്കുന്നു

വളണ്ടിയര്‍ സംഗമത്തില്‍ അഡ്വ. തന്‍വീര്‍ ഉമര്‍ സംസാരിക്കുന്നു
നോളജ് സിറ്റി : വരുന്ന തിങ്കളാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കുന്ന അല്‍മൗലിദുല്‍ അക്ബറിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ സജ്ജരായി വളണ്ടിയര്‍മാര്‍. തിങ്കളാഴ്ച സുബഹി നിസ്കാരം മുതല്‍ നടക്കുന്ന സംഗമത്തിന് ഞായറാഴ്ച തന്നെ എത്തുന്നവര്‍ക്കും മറ്റും ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരുക്കാനാണ് വളണ്ടിയര്‍മാര്‍ തയ്യാറെടുക്കുന്നത്. നോളജ് സിറ്റിയിലെയും മര്‍കസിലെയും ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പുറമെ ജില്ലയിലെയും പരിസരത്തെയും നൂറുക്കണക്കിന് പ്രവര്ത്തകരുള്പ്പെടുന്നതാണ് വളണ്ടിയര്‍ വിഭാഗം. കഴിഞ്ഞ ദിവസം നടന്ന പ്രഥമ സംഗമത്തില്‍ സി എ ഒ അഡ്വ. തന്‍വീര്‍ ഉമര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹാശിം ജീലാനി ഉദ്ഘാടനം ചെയ്തു. ജാഫര്‍ എലിക്കാട്, അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് അലി സഖാഫി കാന്തപുരം, ജഫ്സല് സംസാരിച്ചു. ഇര്‍ശാദ് നൂറാനി കരുവന് പൊയില്‍ സ്വാഗതവും ശംവീല്‍ നൂറാനി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം