'നൂറുക യഹ്ദീനാ': അന്നൂർ 1500ന്റെ വിഷ്വൽ ഐഡന്റിറ്റി ലോഞ്ചിംഗ് ചെയ്തു


പൂനൂർ: ജാമിഅ മദീനതുന്നൂർ മൗലിദുന്നബി(സ്വ) ക്യാമ്പയിൻ അന്നൂർ ഫിഫ്റ്റീൻ ഹണ്ട്റഡിന് തുടക്കമായി. ജാമിഅ റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അന്നൂർ വിശ്വൽ ഐഡന്റിറ്റി ലോഞ്ചിംഗ് നിർവഹിച്ചു.നാല്പത് ദിവസം നീണ്ടു നിൽക്കുന്ന ക്യാമ്പയിൻ 'നൂറുക യഹ്ദീനാ' എന്ന പ്രേമേയത്തിലാണ് നടക്കുക. ക്യാമ്പയിനിന്റെ ഭാഗമായി പ്രമുഖ ആഗോള ഇസ്ലാമിക പണ്ഡിതന്മാർ പങ്കെടുക്കുന്ന രിവായ ഹദീസ് വെബിനാർ, ഫ്രഞ്ച്, ജർമൻ, സ്പാനിഷ് ഭാഷകളിലായി പോളിഗ്ലോട്ടിക്ക് സൈൻ, സീറത്തുന്നബി ഗ്രാൻഡ് ക്വിസ്, മജ്നാ ഗ്രാഫിറ്റി, തബസ്സും, സീറാ ലിറ്ററേച്ചർ അക്കാഡമിക് സെമിനാർ, അൽ വിസ്വാൽ ലക്ച്വർ സീരീസ്, ട്രാൻസ്ലേഷൻ ഡയലോഗ്, മിസ്കുൽ ഖിതാം തുടങ്ങിയ വ്യത്യസ്ത പരിപാടികൾ നടക്കും. 63 നബി രചനകൾ അറബിയിൽ രിസാലയായും ഇംഗ്ലീഷിൽ റിസർച്ച് പേപ്പറുകളായും മിസ്കുൽ ഖിതാമിൻ്റെ വേദിയിൽ പ്രകാശിതമാകും. റബീഉൽ അവ്വൽ 12ന് നടക്കുന്ന വുലിദൽ ഹുദയിൽ പ്രസ്തുത രചനകളുടെ കവർ ലോഞ്ചിങ്ങും നടക്കും.ബാസിത് ഹംസ നൂറാനി രചിച്ച നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാർ എന്ന ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തി ഹാഫിസ് മുഹമ്മദ് സ്വബീഹ് നൂറാനി മെമ്മോറിയൽ അഖില കേരള പുസ്തക പഠന മത്സരം നടക്കും. ക്യാമ്പയിനിന്റെ ഭാഗമായി ജാമിഅ മദീനതുന്നൂർ സ്റ്റേറ്റ്, ഇൻ്റർ സ്റ്റേറ്റ് ക്യാമ്പസുകളിൽ വ്യത്യസ്ത പരിപാടികൾ നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം