ശൗഖുൽ ജസീൽ: മർകസ് സിറ്റി മീലാദ് ക്യാമ്പയിൻ തുടങ്ങി


കോഴിക്കോട് : തിരുനബി ജന്മദിനത്തോടനുബന്ധിച്ച് നടക്കുന്ന മർകസ് സിറ്റി മീലാദ് ക്യാമ്പയിൻ ശൗഖുൽ ജസീൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. റബീഉൽ അവ്വൽ ഒന്ന് മുതൽ പന്ത്രണ്ട് വരെ നടക്കുന്ന തബസ്സും സ്നേഹ ഭാഷണ പ്രാരംഭവും ചടങ്ങിൽ നടന്നു. തുടർന്ന് പ്രാസ്ഥാനിക നേതാക്കളും സ്നേഹജനങ്ങളും ഒത്തുചേർന്ന് മർകസ് കോംപ്ലക്സ് പരിസരത്ത് പതാക ഉയർത്തി.
സയ്യിദ് അൻസാർ അഹ്ദൽ അവേലം നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി അഫ്സൽ കൊളാരി, സയ്യിദ് മുല്ലക്കോയ തങ്ങൾ, മുഹമ്മദ് ഫാളിൽ നൂറാനി, അബ്ദുർഹ്മാൻ സഖാഫി പറമ്പിൽ, അബ്ദുർറഊഫ് സഖാഫി, ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി, അബ്ദുൽ ഹമീദ് സൈനി, അമീൻ സഖാഫി, ബിച്ചു മാത്തോട്ടം, മുസ്തഫ എജ്യൂമാർട്ട്, അശ്റഫ് കാലിക്കറ്റ്, ജഅ്ഫർ തിരുവണ്ണൂർ, നിസാർ പുതിയങ്ങാടി സംബന്ധിച്ചു. പരിപാടിയുടെ ഭാഗമായി നഗരത്തിൽ തുഹ്ഫതുൽ മഹബ്ബ മധുര വിതരണം നടത്തി. ദിനേന മഗ്രിബിന് ശേഷം മൗലിദ് ജൽസയും പന്ത്രണ്ടിന് പുലർച്ചെ പ്രമുഖർ പങ്കെടുക്കുന്ന പ്രഭാത മൗലിദും നടക്കും. റബീഉൽ അവ്വൽ അവസാന വാരം നടക്കുന്ന മിസ്കുൽ ഖിതാം പ്രകീർത്തന സദസ്സോടെയാണ് ക്യാമ്പയിൻ സമാപിക്കുക.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം