ചുരത്തിലെ മണ്ണിടിച്ചിൽ; രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി മർകസ് ലോ കോളജ് വിദ്യാർഥികൾ
സന്നദ്ധ പ്രവർത്തകർക്കും ചുരത്തിലകപ്പെട്ട യാത്രക്കാർക്കും മറ്റും കുടിവെള്ളമുൾപ്പെടെയുള്ളവ വിദ്യാർഥികൾ എത്തിച്ചു നൽകി...

എൻ എസ് എസ് വളണ്ടിയർമാരെ ആദരിച്ചപ്പോൾ
സന്നദ്ധ പ്രവർത്തകർക്കും ചുരത്തിലകപ്പെട്ട യാത്രക്കാർക്കും മറ്റും കുടിവെള്ളമുൾപ്പെടെയുള്ളവ വിദ്യാർഥികൾ എത്തിച്ചു നൽകി...

എൻ എസ് എസ് വളണ്ടിയർമാരെ ആദരിച്ചപ്പോൾ
അടിവാരം: കഴിഞ്ഞ ദിവസം താമരശ്ശേരി ചുരം ഒമ്പതാം വളവിന് സമീപം വ്യൂ പോയിന്റില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി എന്‍ എസ് എസ് വളണ്ടിയര്‍മാരായ മര്‍കസ് ലോ കോളജ് വിദ്യാര്‍ഥികള്‍. അപകടം ഉണ്ടായ ഉടന്‍ തന്നെ സംഭവ സ്ഥലത്തെത്തെത്തുകയും ആവശ്യമായ സേവന പ്രവര്‍ത്തനങ്ങള്‍ എത്തിക്കുകയുമാണ് വിദ്യാര്‍ഥികള്‍ ചെയ്തത്. കൂടാതെ, മാധ്യമപ്രവര്‍ത്തകരും സന്നദ്ധപ്രവര്‍ത്തകരും ഗതാഗത സ്തംഭിച്ചത് മൂലം പ്രതിസന്ധിയിലായ കുട്ടികളും സ്ത്രീകളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കുടിവെള്ളവും മറ്റും എത്തിച്ചു നല്കി. വിദ്യാര്‍ഥികളുടെ സമയോചിത ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് കല്‍പ്പറ്റ ടി സിദ്ധിഖ് എം എല്‍ എ ടക്കമുള്ള ആളുകള്‍ അറിയിച്ചു. വിദ്യാര്‍ഥികളെ മര്‍കസ് ലോ കോളേജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. സി അബ്ദുള്‍ സമദിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം