തിരുനബി ഓർമകളാണ് വിശ്വാസികളെ നവീകരിക്കുന്നത്: കാന്തപുരം ഉസ്താദ്

ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ വിളംബരം കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.

ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ വിളംബരം കാന്തപുരം ഉസ്താദ് ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: തിരുനബി(സ്വ)യെ കുറിച്ചുള്ള നിരന്തര സ്മരണകളാണ് എല്ലാ കാലത്തെയും വിശ്വാസികളെ ചിട്ടപ്പെടുത്തുകയും നവീകരിക്കുകയും ചെയ്യുന്നതെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. ജാമിഅ മർകസ് സ്റ്റുഡൻസ് യൂണിയൻ ഇഹ്യാഉസ്സുന്നയുടെ മീലാദ് ക്യാമ്പയിൻ 'സയ്യിദുൽ കൗനയ്നിന്റെ' ഭാഗമായി എസ് എസ് എഫ് ദഅ് വ സെക്ടർ സംഘടിപ്പിച്ച ത്വലഅൽ ബദ്റു വിളംബര ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പസ് റാലിയോടെ ആരംഭിച്ച വിളംബരത്തിൽ ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി സന്ദേശ പ്രഭാഷണം നടത്തി. വി.പി.എം ഫൈസി വല്യാപള്ളി, അബ്ദുല്ല സഖാഫി മലയമ്മ, ബഷീർ സഖാഫി കൈപ്പുറം, അസ്ലം സഖാഫി മലയമ്മ, അക്ബർ ബാദുഷ സഖാഫി, കരീം ഫൈസി, വിഎം റഷീദ് സഖാഫി, അബ്ദുൽ ഹകീം നഹ തുടങ്ങിയവർ സംബന്ധിച്ചു. ഇഹ്യാഉസ്സുന്ന ജനറൽ സെക്രട്ടറി മിസ്ഹബ് പിലാക്കൽ സ്വാഗതവും സ്വാലിഹ് പയ്യോളി നന്ദിയും പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം