മുഹമ്മദ് നബി അശരണരെ ചേർത്തുപിടിച്ച മഹാ മനീഷി: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി


കോഴിക്കോട് : ധാർമികവും മാനവികവുമായ ഒട്ടനവധി മൂല്യങ്ങളാണ് മുഹമ്മദ് നബി സമൂഹത്തിൽ പ്രചരിപ്പിച്ചതെന്നും സർവർക്കും ഗുണം ചെയ്യുന്നവരാണ് ഉത്തമ മനുഷ്യരെന്ന ആഹ്വാനം എല്ലാവരും ഏറ്റെടുക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നബിദിന സന്ദേശത്തിൽ പറഞ്ഞു.
പ്രയാസപ്പെടുന്നവരെ ചേർത്തുപിടിക്കുക, സത്യസന്ധരാവുക, സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയും പ്രത്യേകം പരിഗണിക്കുക, സംഘർഷ രഹിത സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുക, അസാന്മാർഗിക പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങി മനുഷ്യകുലത്തെയും സമൂഹത്തെയും അഭിവൃദ്ധിപ്പെടുത്തുന്ന നിലപാടുകളാണ് മുഹമ്മദ് നബി മുന്നോട്ടുവെച്ചത്. സമത്വവും സമാധാനവും ആഹ്വാനം ചെയ്യുന്നതുൾപ്പെടെയുള്ള സന്ദേശങ്ങളി ലൂടെയാണ് ലോകമെമ്പാടും മുഹമ്മദ് നബിയെ ഓർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നബിദിനത്തിന്റെ ഭാഗമായി മർകസിൽ നടക്കുന്ന പ്രഭാത പ്രകീർത്തന സദസ്സിൽ ഗ്രാൻഡ് മുഫ്തി പങ്കെടുക്കും.
മുഹമ്മദ് നബിയുടെ 1500-ാമത് തിരുപ്പിറവി വർഷമായ ഇത്തവണ കേരളത്തിൽ അതി വിപുലമായ പരിപാടികളോടെയാണ് നബിദിനം ആഘോഷിക്കുന്നത്. പള്ളികളിൽ പ്രഭാത നിസ്കാര ശേഷം മൗലിദ് സദസ്സുകളും മദ്രസകൾ കേന്ദ്രീകരിച്ച് ഘോഷയാത്രകളും കലാ മത്സരങ്ങളും അന്നദാനവും നടക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം