പാരന്റിംഗ്: തിരുനബി മാതൃകകള്‍: ശമാഇലു റസൂല്‍ രണ്ടാം ബാച്ച് 17 മുതല്‍ രജിസ്ട്രേഷന് ആരംഭിച്ചു


നോളജ് സിറ്റി : ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി നേതൃത്വം നല്കുന്ന ശമാഇലു റസൂല്‍ പഠന കോഴ്സ് അഞ്ചാം എഡിഷനിലെ രണ്ടാം ബാച്ച് സെപ്റ്റംബര്‍ 17ന് ആരംഭിക്കും. അഡ്മിഷന് ആഗ്രഹിക്കുന്നവര്‍ക്കായുള്ള രജിസ്ട്രേഷന് ആരംഭിച്ചു. 'പാരന്റിംഗ്; തിരുനബി മാതൃകകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന കോഴ്സിലെ ആദ്യ ബാച്ച് നടന്നുകൊണ്ടിരിക്കുകയാണ്. തിരുനബി ജീവിതം അടുത്തറിഞ്ഞ് ജീവിതത്തില്‍ പുതുമകള്‍ സൃഷ്ടിക്കുന്നതിനുള്ള അവസരം ഒരുക്കലാണ് കോഴ്സിന്റെ ലക്ഷ്യം. ഏഴു ദിവസമാണ് കോഴ്സ് കാലാവധി. ആദ്യ ആറു ദിവസങ്ങളില്‍ ഓണ്‍ലൈനായും അവസാന ദിവസം ഓഫ്ലൈനായി മര്‍കസ് നോളജ് സിറ്റിയിലുമായിരിക്കും ക്ലാസുകള്‍ നടക്കുക. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അന്ന് നടക്കും. മലയാളം, ഉര്‍ദു ഭാഷകളില്‍ നടക്കുന്ന പഠന ക്ലാസില്‍ ലിംഗ, പ്രായ ഭേദമന്യേ ആര്‍ക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. രണ്ടാം ബാച്ചിലേക്കുള്ള രജിസ്ട്രേഷന് ഈ മാസം 15 ന് അവസാനിക്കും.
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി +91 89438 75376 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം