അന്താരാഷ്ട്ര മീലാദ് സമ്മേളനം: സമ്പൂർണ വളണ്ടിയർ മീറ്റ് നാളെ


കോഴിക്കോട്: 'തിരുവസന്തം 1500' എന്ന പ്രമേയത്തിൽ മർകസിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 ന് കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിന് മുന്നോടിയായി സമ്പൂർണ വളണ്ടിയർ സംഗമം നാളെ(വ്യാഴം) മർകസിൽ നടക്കും. വൈകുന്നേരം ഏഴിന് കാമിൽ ഇജ്തിമയിൽ നടക്കുന്ന സംഗമം ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി അധ്യക്ഷത വഹിക്കും.
പ്രവാചകർ മുഹമ്മദ് നബിയെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ദേശങ്ങളിലെ തിരുകീർത്തന വൈവിധ്യം ആസ്വദിക്കാനുമുള്ള വേദിയാകും മീലാദ് സമ്മേളനം. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക മദ്ഹുർറസൂൽ പ്രഭാഷണം സമ്മേളനത്തിന്റെ പ്രധാന ആകർഷണമാകും. വിവിധ രാജ്യങ്ങളിലെ പണ്ഡിതരും മുഫ്തിമാരും യൂണിവേഴ്സിറ്റി തലവന്മാരും നയതന്ത്ര പ്രതിനിധികളും സമസ്ത നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ മെഗാ ദഫ് ഘോഷയാത്രയും നടക്കും.
വളണ്ടിയർ മീറ്റിൽ അബ്ദുൽ മജീദ് കക്കാട്, സിദ്ദീഖ് ഹാജി കോവൂർ, അക്ബർ ബാദുഷ സഖാഫി, ഷമീം കെകെ, ദുൽകിഫിൽ സഖാഫി, മിസ്തഹ് മൂഴിക്കൽ, അബ്ദുല്ല കരുവൻപൊയിൽ സംസാരിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്. വൈ. എസ് ഉൾപ്പെടെയുള്ള സുന്നി സംഘടനകളുടെ ജില്ലാ, സോൺ നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം