മർകസ് യുനാനി ഹോസ്പിറ്റൽ ആരോഗ്യ കാർഡ് വിതരണോദ്ഘാടനം നിർവഹിച്ചു.


കോഴിക്കോട്: കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്കായി ആരംഭിച്ച ആരോഗ്യ കാർഡ് പദ്ധതിക്ക് തുടക്കമായി. മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളന വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആഭിമുഖ്യത്തിൽ സയ്യിദ് അലി ബാഫഖി തങ്ങൾ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.
നിർദ്ധനരായ രോഗികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. ആരോഗ്യ കാർഡ് ഉള്ളവർക്ക് കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിലെ ചികിത്സാ സേവനങ്ങൾ, പരിശോധനകൾ, കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് പ്രത്യേക ഇളവുകൾ ലഭിക്കും.
കൂടുതൽ അറിയുവാൻ ബന്ധപ്പെടുക:
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം