മർകസ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ രക്തദാന ക്യാമ്പ് നടത്തി

മർകസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന രക്തദാന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: മർകസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്ന്റ് ലിജി പുൽകുന്നുമ്മൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ മൂസക്കോയ മാവിലി അധ്യക്ഷത വഹിച്ചു. മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ മുഹമ്മദ് സ്വാലിഹ് ഒ മുഖ്യാതിഥിയായിരുന്നു. പിടിഎ പ്രസിഡണ്ട് കെ കെ ശമീം, സ്റ്റാഫ് സെക്രട്ടറി കെ അബ്ദുൽ കലാം, ഫിറോസ് ബാബു ടി കെ, ജ്യോതിഷ് കെ വി, അഹമ്മദ് കെ വി, ബൈജു ടി കെ എന്നിവർ സംബന്ധിച്ചു. ക്യാമ്പിൽ 64 പേർ രക്തം നൽകി. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ അനീസ് മുഹമ്മദ് ജി സ്വാഗതവും ലീഡർ ആബിദ് റഹ്മാൻ നന്ദിയും പറഞ്ഞു.
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
മർകസ് കർണാടക ലിറ്റററി ഫെസ്റ്റിവലിന് തുടക്കം...
ഡോ. നബീല്‍ സി ചികിത്സക്ക് നേതൃത്വം നല്‍കും ...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം