റൂഹുൽ മഹബ്ബ പ്രകീർത്തന സദസ്സ് സമാപിച്ചു

ജാമിഅ മർകസ് സ്റ്റുഡൻസ് യൂനിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച റൂഹുൽ മഹബ്ബ: പ്രകീർത്തന പരിപാടി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു

ജാമിഅ മർകസ് സ്റ്റുഡൻസ് യൂനിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച റൂഹുൽ മഹബ്ബ: പ്രകീർത്തന പരിപാടി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : തിരുവസന്തം 1,500 ക്യാമ്പയിനിന്റെ ഭാഗമായി ജാമിഅ മർകസ് സ്റ്റുഡൻസ് യൂനിയൻ ഇഹ്യാഉസ്സുന്ന സംഘടിപ്പിച്ച റൂഹുൽ മഹബ്ബ: പ്രകീർത്തന പരിപാടി സമാപിച്ചു. ജാമിഅ മർകസ്, റൈഹാൻ വാലി, ഹിഫ്ളുൽ ഖുർആൻ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ബുർദ, നശീദ, ഖവാലി മഖാമാത്തുൽ ഖുർആൻ, സീറ, സംഘഗാനം തുടങ്ങി വ്യത്യസ്ത ഇനങ്ങൾ അവതരിപ്പിച്ച് റൂഹുൽ മുഹബ്ബ വേദിയെ മനോഹരമാക്കി.
മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന പ്രകീർത്തന വേദി ഫൗണ്ടർ ചാൻസലർ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രാർഥന നിർവഹിച്ച് ഉദ്ഘാടനം ചെയ്തു. സീനിയർ മുദർരിസ് വി പി എം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല സംസാരിച്ചു. ശമാഇലു റസൂൽ പഠന ക്ലാസ്സിന് സയ്യിദ് ജസീൽ കാമിൽ സഖാഫി നേതൃത്വം നൽകി. അബ്ദുർ റഹ്മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്പുറം, അബ്ദുൽ സത്താർ കാമിൽ സഖാഫി സംബന്ധിച്ചു. വിവിധ ഭാഷാ മാഗസിനുകൾ, പ്രവാചക കവിതാ സമാഹാരം എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം