അലിഫ് മീം കവിതാ പുരസ്കാരം കെ ടി സൂപ്പിക്ക് സമ്മാനിച്ചു
പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് രചിച്ച 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്...

പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് രചിച്ച 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്...

നോളജ് സിറ്റി : അഞ്ചാമത് അലിഫ് മീം കവിതാ പുരസ്കാരം കവി കെ ടി സൂപ്പിക്ക് സമ്മാനിച്ചു. പ്രവാചക പുത്രി ഫാത്വിമയെ കുറിച്ച് അദ്ദേഹം രചിച്ചിരിക്കുന്ന 'മകള്‍' എന്ന കവിതയാണ് അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്.
മര്‍കസ് നോളജ് സിറ്റിയില്‍ വെച്ച് നടന്ന മീം ഫെലിബ്രെയിസിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രവാചകരെ കുറിച്ചെഴുതിയ കവിതക്ക് ഒരു അവാര്‍ഡ് ലഭിക്കുന്നത് നല്കുന്ന അനുഭൂതി പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണെന്ന് മറുപടി പ്രസംഗത്തില്‍ കെ ടി സൂപ്പി പറഞ്ഞു. മുന്‍ ലോക്സഭാ എം പി. ടി എന്‍ പ്രതാപന്, സാഹിത്യകാരന് പി സുരേന്ദ്രന്, മുഹമ്മദലി കിനാലൂര്‍, നോളജ് സിറ്റി സി ഇ ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ്, സയ്യിദ് ഫസല്‍, മുഹിയദ്ദീന്‍ ബുഖാരി, അഡ്വ. നിഹാല്‍ നൗഫല്‍ സംസാരിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം