സിറാജിൻ്റെ വളർച്ചക്കായി രംഗത്തിറങ്ങുക - കാന്തപുരം ഉസ്താദ്


കോഴിക്കോട്: സുന്നീ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ച ദിനപത്രമാണ് സിറാജ് എന്നും പത്രത്തിന്റെ വാർഷിക പ്രചാരണ ക്യാമ്പയിൻ ഉജ്ജ്വല വിജയത്തിലേക്കെത്തിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കാന്തപുരം ഉസ്താദ് ആഹ്വാനം ചെയ്തു. നാല് പതിറ്റാണ്ട് മുമ്പ് സിറാജ് ആരംഭിച്ചപ്പോൾ അതൊരു ചരിത്ര നിയോഗമായിരുന്നു.പക്ഷേ വലിയ പ്രതിസസികളിലൂടെയായിരുന്നു അക്കാലത്ത് പത്ര മാനേജ്മെൻ്റ് കടന്നു പോയത്. പലനേതാക്കളും സാമ്പത്തികമായും മറ്റും അന്ന് വലിയ കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്. സിറാജ് എന്ന ആ വെളിച്ചം കൂടുതൽ പ്രകാശത്തോടെ മുന്നേറണം. നേതാക്കൾ മുതൽ ഓരോ പ്രവർത്തകനും ഈ ക്യാമ്പയിൻ്റെ ഭാഗമാവണം. ആദർശത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത കേരളത്തിലെ മുൻനിര പത്രമായി സിറാജിനെ നമ്മൾ മാറ്റും. സിറാജിൻ്റെ പ്രസക്തി മറ്റെന്നേക്കാളും വർധിച്ചുവരുന്ന ഈ സമയത്ത് പ്രചാരണ ക്യാമ്പയിൻ വൻ വിജയമാക്കണമെന്നും കാന്തപുരം ആഹ്വാനം ചെയ്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം