വിദ്യാർഥികൾ കഠിനാധ്വാനം കൈമുതലാക്കണം: സുൽത്വാനുൽ ഉലമ
അർധ വാർഷിക പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചവരെ സംഗമത്തിൽ അഭിനന്ദിച്ചു. ...

ജാമിഅ മർകസ് വിദ്യാർഥി സംഗമത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.
അർധ വാർഷിക പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചവരെ സംഗമത്തിൽ അഭിനന്ദിച്ചു. ...

ജാമിഅ മർകസ് വിദ്യാർഥി സംഗമത്തിൽ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് സംസാരിക്കുന്നു.
കാരന്തൂർ: വിദ്യാർഥികൾ കഠിനാധ്വാനം കൈമുതലാക്കി പഠനരംഗത്ത് മുന്നേറണമെന്നും മതഭൗതിക സമന്വയ വിദ്യാ ഭ്യാസ സമ്പാദനത്തിൽ കഴിയാവുന്ന മേഖലകൾ എത്തിപ്പിടിച്ചു അഗാധ ജ്ഞാനികളായി വളരാൻ പരിശ്രമിക്കണമെന്നും ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ബോധിപ്പിച്ചു.
ജാമിഅ മർകസ് വിദ്യാർഥി സംഗമത്തിൽ ഉദ്ഘാടന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അർധ വാർഷിക പരീക്ഷയിൽ മികച്ച നേട്ടം കൈവരിച്ചവരെ സംഗമത്തിൽ അഭിനന്ദിച്ചു. ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണവും വി പി എം ഫൈസി വില്ല്യാപ്പള്ളി ഉദ്ബോധന പ്രസംഗവും നടത്തി.
അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, മുഹ്യിദ്ദീൻ സഅദി കൊട്ടുക്കര, ഉമറലി സഖാഫി എടപ്പുലം, അബ്ദുൽ ഗഫൂർ അസ്ഹരി, പി സി അബ്ദുല്ല ഫൈസി, സുഹൈൽ സഖാഫി മുഴാപ്പാലം, അബ്ദുസ്സത്താർ കാമിൽ സഖാഫി മൂന്നിയൂർ സംസാരിച്ചു. പറവൂർ കുഞ്ഞിമുഹമ്മദ് സഖാഫി സ്വാഗതം പറഞ്ഞു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം