മലൈബാർ ഫൗണ്ടേഷൻ ഫാറൂഖ് കോളേജുമായി ധാരണാ പത്രം ഒപ്പ് വെച്ചു
അക്കാദമിക മികവിനും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ഇസ്ലാമിക് ഹിസ്റ്ററിയിലെ ഉയർന്ന ഗവേഷണങ്ങൾക്കും വലിയ മുതൽക്കൂട്ടാകുന്ന വിവിധ പദ്ധതികളുടെ പരസ്പര സഹകരണത്തിനാണ് ധാരണയായിരിക്കുന്നത്....

അക്കാദമിക മികവിനും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ഇസ്ലാമിക് ഹിസ്റ്ററിയിലെ ഉയർന്ന ഗവേഷണങ്ങൾക്കും വലിയ മുതൽക്കൂട്ടാകുന്ന വിവിധ പദ്ധതികളുടെ പരസ്പര സഹകരണത്തിനാണ് ധാരണയായിരിക്കുന്നത്....

കോഴിക്കോട്: മർകസ് നോളജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ റിസർച്ച് ഫൗണ്ടേഷനും ഫാറൂഖ് കോളജി(ഓട്ടോണമസ്)ലെ ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്ട്മെന്റുമായി പരസ്പര സഹകരണത്തിനായുള്ള ധാരണാ പത്രം ഒപ്പ് വെച്ചു. അക്കാദമിക മികവിനും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ഇസ്ലാമിക് ഹിസ്റ്ററിയിലെ ഉയർന്ന ഗവേഷണങ്ങൾക്കും വലിയ മുതൽക്കൂട്ടാകുന്ന വിവിധ പദ്ധതികളുടെ പരസ്പര സഹകരണത്തിനാണ് ധാരണയായിരിക്കുന്നത്. ഹൃസ്വകാല കോഴ്സുകൾ, സർട്ടിഫിക്കറ്റ് കോഴ്സുകൾ, ശിൽപശാലകൾ, ഇന്റേൺഷിപ്പുകൾ, പരിശീലന പ്രോഗ്രാമുകൾ, റിസോഴ്സ് എക്സ്ചേഞ്ച്, സംയുക്ത പ്രസാധനം തുടങ്ങിയവക്കാണ് ധാരണയായിരിക്കുന്നത്. അതോടൊപ്പം, കൈയെഴുത്തു പ്രതികളുടെ സംരക്ഷണം, പൈതൃക പഠനം, ഡിജിറ്റൽ ഹ്യുമാനിറ്റീസ് തുടങ്ങിയ മേഖലയിലെ ഗവേഷണ സംരംഭങ്ങളിലും മറ്റും പരസ്പര സഹകരണത്തിനും ഈ ധാരണാപത്രം വഴി തുറക്കും. ഇതുവഴി വിദ്യാർഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും കഴിവുകൾ പരിപോഷിപ്പിക്കാൻ സാധ്യമാകുമെന്നും അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫാറൂഖ് കോളജ് പ്രിൻസിപ്പാൾ ഡോ. ആയിഷ സ്വപ്ന, ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്മെന്റ് മേധാവി ഡോ. മൈമൂനത്ത് എ. പി, അസി.പ്രൊഫ. സയ്യിദ് ഹബീബ് റഹ്മാൻ, മലൈബാർ ഫൗണ്ടേഷൻ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. അബ്ദുൽ റഹ്മാൻ, ഗവേഷണ വിഭാഗം തലവൻ മുഹമ്മദ് ഖലീൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം