ഹാദിയ മീലാദ് കാമ്പയിൻ മത്സര വിജയികളെ പ്രഖ്യാപിച്ചു
മത്സരങ്ങളിൽ വിവിധ ഹാദിയ അക്കാദമികൾ നിന്നുള്ള വിദ്യാർഥികകൾ മികച്ച പ്രകടനം കാഴ്ചവെച്ചു....

മത്സരങ്ങളിൽ വിവിധ ഹാദിയ അക്കാദമികൾ നിന്നുള്ള വിദ്യാർഥികകൾ മികച്ച പ്രകടനം കാഴ്ചവെച്ചു....

കോഴിക്കോട്: മർകസ് ആവിസ് മീലാദ് കാമ്പയിൻ-2025 ൻ്റെ ഭാഗമായി നടത്തിയ ഇൻ്റർ ഹാദിയ മാഗസിൻ, പ്രബന്ധ രചന, പുസ്തക നിരൂപണം മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. നൈസർഗിക മികവ് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മത്സരങ്ങളിൽ വിവിധ ഹാദിയ അക്കാദമികൾ നിന്നുള്ള വിദ്യാർഥികകൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
മാഗസിൻ മത്സരത്തിൽ ക്രസൻ്റ് ഹാദിയ അക്കാദമി താനാളൂർ, എം ഇ ടി ഹാദിയ അക്കാദമി തിരൂർ, സിറാജുൽ ഹുദ ഹാദിയ അക്കാദമി നാദാപുരം യഥാക്രമം ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രബന്ധ രചന മത്സരത്തിൽ സഅദിയ ഹാദിയ(സിറാജുൽ ഹുദ ഹാദിയ അക്കാദമി നാദാപുരം), സുഹൈല ബീവി എ ജി(നജാത്തുന്നിസാ ഹാദിയ അക്കാദമി പടന്ന), നജ ഫാത്തിമ (മൻഷഉ ഹാദിയ അക്കാദമി,കാലടി) എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ.
പുസ്തക നിരൂപണത്തിൽ നാദാപുരം സിറാജുൽ ഹുദ ഹാദിയ അക്കാദമിയിലെ നജാത്ത് ഹാദിയ ഒന്നാം സ്ഥാനവും കാലടി മൻശഅ് ഹാദിയ അകാദമിയിലെ നജ ഫാത്തിമ രണ്ടാം സ്ഥാനവും പന്താവൂർ ഇർഷാദ് ഹാദിയ അകാദമിയിലെ ഫാത്തിമ റുമൈസ്വ കെ മൂന്നാം സ്ഥാനം നേടി. വിജയികളെ മർകസ് അക്കാദമിക് ഡയറക്ടറേറ്റ് അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം