ഉമീദ് വഖ്ഫ് അപ്ലോഡിങ് ശിൽപശാല 26ന് മർകസിൽ
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം....

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം....

കോഴിക്കോട്: ഉമീദ് പോർട്ടലിൽ വഖ്ഫ് വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദുരീകരിക്കുന്നതിനും അപ്ലോഡിങ് പ്രക്രിയ സുഗമമാക്കുന്നതിനുമായി ഈ മാസം 26 ന് മർകസിൽ ഏകദിന ശിൽപശാല നടക്കും. വഖ്ഫ് ഭേദഗതി നിയമം ഏപ്രിൽ 5 ന് നിലവിൽ വരികയും നിയമം വന്ന് 6 മാസത്തിനകം കേന്ദ്ര വഖ്ഫ് ഉമീദ് (യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവര്‍മെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ്) പോർട്ടലിൽ അപ്ലോഡ് ചെയ്യൽ നിർബന്ധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശിൽപശാല നടത്തുന്നത്. അപ്ലോഡ് ചെയ്യുമ്പോഴുണ്ടാകുന്ന സംശയങ്ങളും പ്രയാസങ്ങളുമാണ് നിലവിൽ മിക്കപേർക്കും തടസ്സങ്ങൾ സൃഷ്ടിക്കുന്നത്. അപ്ലോഡിങ് പ്രക്രിയയുടെ കാലാവധി ഡിസംബർ 5 ന് അവസാനിക്കും.
26 ബുധൻ രാവിലെ 10 മണിക്ക് നടക്കുന്ന അപ്ലോഡിങ് ശിൽപശാലയിൽ വഖ്ഫ് സ്വത്തുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും പി.ഡി.എഫും ലാപ്ടോപ്പും സഹിതം മുതവല്ലിയും ഒരു കമ്പ്യൂട്ടർ വിദഗ്ധനുമാണ് ഒരു വഖ്ഫിനെ പ്രതിനിധീകരിച്ച് പങ്കെടുക്കേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് ശിൽപശാലയിൽ പങ്കെടുക്കാൻ അവസരം. ലിങ്ക്: https://forms.gle/iZApretQ15mJrz5x7
കൂടുതൽ വിവരങ്ങൾക്ക്: 9037879925, 8136961880.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം