മർകസ് സാനവിയ്യ സ്റ്റുഡൻ്റ്സ് ക്യാമ്പ് 'ഉഫുഖ്' നാളെ ആരംഭിക്കും


കാരന്തൂർ: ജാമിഅ മർകസിൻ്റെ വിവിധ സാനവിയ്യ കാമ്പസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായുള്ള ദ്വിദിന ശിൽപശാല 'ഉഫുഖ്' സാനവിയ്യ സ്റ്റുഡൻ്റ്സ് ക്യാമ്പ് ഡിസംബർ 04, 05 തിയ്യതികളിലായി മർകസിൽ വെച്ച് നടക്കും. ജാമിഅ ഫൗണ്ടർ ചാൻസിലർ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വിവിധ കാമ്പസുകളിൽ നിന്നുള്ള 252 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുക്കും. വിദ്യാർഥികളുടെ വ്യക്തിത്വ വികസനം, അക്കാദമിക് മികവ്, നേതൃഗുണം എന്നിവ ലക്ഷ്യമിട്ടാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ജാമിഅ ചാൻസിലർ സി. മുഹമ്മദ് ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, സി പി ഉബൈദുല്ല സഖാഫി, കുഞ്ഞ് മുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. പരിപാടിയുടെ ഭാഗമായി അക്കാദമിക് സെമിനാർ, ടേബിൾ ടോക്ക്ക്ക് എന്നിവയും നടക്കും. ക്യാമ്പ് ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം സമാപിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം