മലൈബാർ ഫൗണ്ടേഷനും മർകസ് കോളേജും അക്കാദമിക സഹകരണത്തിന് ധാരണയായി


കാരന്തൂർ: മർകസ് കോളേജ് ആർട്സ് ആൻ്റ് സയൻസിലെ റിസർച്ച് ഫോറവും മർകസ് നോളേജ് സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന മലൈബാർ റിസർച്ച് ഫൗണ്ടേഷനും തമ്മിൽ അക്കാദമിക-ഗവേഷണ രംഗങ്ങളിലെ പരസ്പര വിനിമയത്തിനും സഹകരണത്തിനുമുള്ള ധാരാണാ പത്രത്തിൽ ഒപ്പ് വെച്ചു. മലബാറിന്റെ ചരിത്ര-സാംസ്കാരിക-പൈതൃക രംഗങ്ങളിൽ സവിശേഷ ഗവേഷണവും പദ്ധതികളും നടപ്പിലാക്കി വരുന്ന മലൈബാർ ഫൗണ്ടേഷനുമായുള്ള അക്കാദമിക സഹകരണം റിസർച്ച് ഫോറം പ്രവർത്തനങ്ങൾക്ക് കരുത്തേകും. വിദ്യാർഥികൾക്കിടയിൽ ചരിത്ര അവബോധം വളർത്തുന്നതിനും സാംസ്കാരിക ഉണർവ് സാധ്യമാക്കുന്നതിനുമുള്ള വിവിധ പദ്ധതികളും കരാറിന്റെ ഭാഗമായി നടക്കും.
ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ മർകസ് കോളേജ് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് സ്വാലിഹ് ഒ, വൈസ് പ്രിൻസിപ്പൽ ഡോ. പിഎം രാഘവൻ, റിസർച്ച് ഫോറം കോർഡിനേറ്റർ ഫാസിൽ ബിൻ ഫൈസൽ, മലൈബാർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ കെസി, ഗവേഷക വിഭാഗം മേധാവി മുഹമ്മദ് ഖലീൽ സംബന്ധിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം