ഓഫ്- ആര്‍ക്രിനോ; വിറാസിൽ നസ്വീഹ ടോക്ക് സംഘടിപ്പിച്ചു

വിറാസ് ക്യാമ്പസ് ഫെസ്റ്റിവല്‍ ഓഫ്- ആര്ക്രിനോയുടെ ഭാഗമായി സംഘടിപ്പിച്ച നസ്വീഹ ടോക്കില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സംസാരിക്കുന്നു

വിറാസ് ക്യാമ്പസ് ഫെസ്റ്റിവല്‍ ഓഫ്- ആര്ക്രിനോയുടെ ഭാഗമായി സംഘടിപ്പിച്ച നസ്വീഹ ടോക്കില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് സംസാരിക്കുന്നു
നോളജ് സിറ്റി: സ്കൂള്‍ ഓഫ് ജൂറിസ്പ്രുഡന്‍സ് - വിറാസ് ക്യാമ്പസ് ഫെസ്റ്റിവലായ ഓഫ്- ആര്ക്രിനോയുടെ ഭാഗമായി സംഘടിപ്പിച്ച നസ്വീഹ ടോക്കിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് നേതൃത്വം നല്കി. ശരീഅത്തിന്റെ സൂക്ഷ്മമായ പ്രയോഗങ്ങളിലും പ്രതിഫലനങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും വികലമായ ആത്മീയ- മത സംഘങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും ഉസ്താദ് ഓര്‍മപ്പെടുത്തി.
സംഗമത്തില്‍ സഹ്ല് ശാമില്‍ ഇര്‍ഫാനി കോടമ്പുഴ അധ്യക്ഷത വഹിച്ചു. ഖാരിഅ് അബ്ദുശീദ് ലത്വീഫി മാനിപുരം, അഡ്വ. സുഹൈല്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു. 'വിവേചനത്തിന്റെ സ്വരചിഹ്നങ്ങള്‍' (Diacritics of Discernment) എന്ന തീമില്‍ ജനുവരി 09, 10, 11 തിയ്യതികളിലാണ് ഓഫ്-ആര്‍ക്രിനോ നടക്കുന്നത്. നവകാലത്തോട് വിദ്യാര്‍ഥികളെ സംവദിക്കാന്‍ പ്രാപ്തമാക്കുന്ന എ.ഐ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറിലധികം മത്സരങ്ങളില്‍ മൂന്ന് വിഭാഗങ്ങളിയായി ഇരുന്നൂറിലധികം വിദ്യാര്‍ഥികള്‍ ഫെസ്റ്റില്‍ മാറ്റുരക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം