വിറാസ് പി.ജി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) 2026 മാര്‍ച്ചില്‍ ആരംഭിക്കുന്ന മുത്വവ്വല്‍ ബാച്ചിലേക്ക് യോഗ്യരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മാസ്റ്റേഴ്സ് ഇന്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍ഡ് മോഡേണ്‍ ലോസ് എന്ന കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. www.wiras.in വെബ്സൈറ്റ് വഴി ജനുവരി 19 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷ ജനുവരി 21 ബുധനാഴ്ച രാവിലെ ഒമ്പതിന് വിറാസില്‍ നടക്കും. അംഗീകൃത യൂണിവേഴ്സിറ്റിയുടെ ഡിഗ്രിയോട് കൂടെ ശരീഅ പഠനത്തില്‍ ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്ലാമിയ്യയുടെ മുഖ്തസര്‍ അല്ലെങ്കില്‍ തത്തുല്യ കോഴ്സ് പൂര്‍ത്തിയാക്കിയവരാണ് അപേക്ഷിക്കേണ്ടത്. മുത്വവ്വലിനോടൊപ്പം ത്രിവത്സര എല്‍.എല്‍.ബി പഠനത്തിനുള്ള അവസരവുമുണ്ട്. വിവരങ്ങള്‍ക്ക് 6235998824 നമ്പറില്‍ ഹെൽപ് ഡെസ്ക് സൗകര്യമുള്ളതായി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം