മര്‍കസ് നോളജ് സിറ്റിയില്‍ രാജ്യത്തെ ഏറ്റവും വലിയ സൂഖ് നാടിന് സമർപ്പിക്കുന്നു


കോഴിക്കോട്: അറബ് മാര്‍ക്കറ്റ് രീതിയില്‍ നിര്‍മാണം പൂര്‍ത്തിയായ രാജ്യത്തെ ഏറ്റവും വലിയ സൂഖായ മലൈബാര്‍ സൂഖ് ഇന്ന് (ശനി) വൈകിട്ട് അഞ്ചിന് നാടിന് സമര്‍പ്പിക്കും. കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയിലാണ് കേരളത്തിനും ഇന്ത്യക്കും അഭിമാനമായ നിര്‍മിതിയായി മലൈബാര്‍ സൂഖ് മിഴി തുറക്കുന്നത്. ഇന്ത്യന്‍ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാർ സൂഖിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മര്‍കസ് നോളജ് സിറ്റി എം.ഡി ഡോ. അബ്ദുല്‍ ഹക്കീം അസ്ഹരി, ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും.
സൂഖ് ലോഞ്ചിങിന്റെ ഭാഗമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ടാലന്മാര്ക് സംഘടിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ബഹൂറിന്റെ അനാച്ഛാദനം മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും. രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററിന്റെ ഭാഗമായാണ് ടാലൻമാർക് ഡെവലപ്പേഴ്സ്, മര്‍കസ് നോളജ് സിറ്റിയില്‍ മലൈബാര്‍ സൂഖ് നിര്‍മിച്ചിരിക്കുന്നത്. 150ലധികം ഷോപ്പുകളും ഫുഡ്, ഫാഷന്‍, ലൈഫ് സ്റ്റൈല്‍ എന്നിവയില്‍ 55 വ്യത്യസ്ത ബിസിനസ് വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നു. ഒരൊറ്റ നിലയില്‍ വ്യാപിച്ചു കിടക്കുന്ന 1,23,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയമാണ് മലൈബാര്‍ സൂഖ്. 710 മീറ്റര്‍ നീളമുള്ള വിപുലമായ കോറിഡോറും ഇതിന്റെ പ്രത്യേകതയാണ്.
രാജ്യത്തിന് അകത്തും പുറത്തും ഉള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന രീതിയിലാണ് സൂഖ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തിന്റെ ടൂറിസം മേഖലക്ക് ഒരു പുതിയ ഉണര്‍വ് നല്‍കുന്നതാണ് പദ്ധതി. ടാലൻമാർക്ക് ഡെവലപ്പർ മാനേജിങ് ഡയറക്ടര്‍ ഹബീബു റഹ്മാന്, ഡയറക്ടര്‍മാരായ എന്‍. ഹിബത്തുല്ല, മുഹമ്മദ് ശക്കീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം