മർകസ് ഇമാം റബ്ബാനി സിർഹിന്ദ് ഉദ്ഘാടനം ഫെബ്രുവരി 12ന്


കോഴിക്കോട്: പഞ്ചാബ് മർകസ് സെൻട്രൽ കാമ്പസായ മർകസ് ഇമാം റബ്ബാനി സിർഹിന്ദിന്റെ ഔദ്യോഗിക ഉദ്ഘാടനവും പൊതുസമ്മേളനവും 2026 ഫെബ്രുവരി 10 മുതൽ 12 വരെ നടക്കും. പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മുജദ്ദിദ് അൽഫ് സാനി ഇമാം റബ്ബാനിയുടെ പേരിലുള്ള ഈ സ്ഥാപനം മർകസിൻ്റെ ദേശീയ വിദ്യാഭ്യാസ മേഖലക്ക് പുതിയ മുന്നേറ്റമാകും. അൽ അസ്ഹർ യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള നാലുവർഷത്തെ ഇസ്ലാമിക് സ്റ്റഡീസ് പ്രോഗ്രാമും അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് സെക്കൻഡറി പ്രോഗ്രാമും ഡിപ്ലോമ ഇൻ കമ്യൂണിറ്റി ലീഡർഷിപ്പ് പ്രോഗ്രാമുമാണ് പ്രധാന കോഴ്സുകൾ.
പാഠ്യപദ്ധതിയും അക്കാദമിക് ഘടനയും ഉയർന്ന ആഗോള നിലവാരത്തിനനുസരിച്ചാണ് തയ്യാറാക്കിയിട്ടുള്ളത്. ആധുനിക സൗകര്യങ്ങളോടുകൂടിയ വിശാലമായ കാമ്പസിൽ നിലവിൽ റെസിഡൻഷ്യൽ സൗകര്യത്തോടെയുള്ള വിദ്യാഭ്യാസ കേന്ദ്രവും ഗൈഡൻസ് സെന്ററും പബ്ലിക് ലൈബ്രറിയും യുവാക്കൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായുള്ള സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകളുമാണ് ആദ്യഘട്ടത്തിലുണ്ടാവുക.
ഉദ്ഘാടന പരിപാടികൾ ഫെബ്രുവരി 10 മുതൽ 12 വരെ വിവിധ സെഷനുകളായി നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പണ്ഡിതർ, കമ്മ്യൂണിറ്റി ലീഡർമാർ, വിദ്യാഭ്യാസ പ്രവർത്തകർ പങ്കെടുക്കും. പഞ്ചാബ് ഉലമാ സമ്മിറ്റ്, നാഷനൽ എൻ.ജി.ഒ കോൺഫറൻസ്, എജുക്കേഷണൽ കോൺക്ലേവ്, ഇന്റർ ഫെയ്ത്ത് ടോളറൻസ് സമിറ്റ്, പ്രിസം സഫർ തുടങ്ങിയ പരിപാടികൾ നടക്കും. ഫെബ്രുവരി 12-ന് സുന്നി ഇജ്തിമാ സമാപന സമ്മേളനത്തോടെ പരിപാടി അവസാനിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം