കേരളയാത്ര: മർകസിന്റെ മുറ്റത്ത് സ്നേഹോജ്ജ്വല സ്വീകരണം


കാരന്തൂർ: കേരളയാത്രക്ക് നായകൻ സുൽത്വാനുൽ ഉലമയുടെ തട്ടകത്തിൽ സ്നേഹോഷ്മള സ്വീകരണം. ഇന്നലെ രാവിലെ 11.45ഓടെയാണ് കേരളയാത്ര കാന്തപുരം ഉസ്താദ് നട്ടുനനച്ച് വളർത്തിയെടുത്ത മർകസിനു മുന്നിലെത്തിയത്. മണിക്കൂറുകൾക്ക് മുമ്പ് തന്നെ മർകസ് കവാടത്തിൽ പരവതാനി വിരിച്ച് മർകസിലെ ഉസ്താദുമാരും വിദ്യാർഥികളും ജീവനക്കാരും ഉസ്താദിനെയും യാത്രാ സംഘത്തെയും കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇഹ്യാഉസ്സുന്നയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ വിപ്ലവാഭിവാദ്യങ്ങളോടെയും തക്ബീർ ധ്വനികളോടെയും പൂമാലയിട്ടാണ് യാത്രാ നായകനെ സ്വീകരിച്ചത്. ഉപനായകരായ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർക്കും യാത്രാംഗങ്ങളായ സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി എന്നിവരെയും മർകസിൽ വരവേറ്റു.
പി ടി എ റഹീം എം എൽ എ, ഹജ്ജ് കമ്മിറ്റി ചെയർമാനും ജാമിഅ പ്രൊ-ചാൻസിലറുമായ ഡോ.ഹുസൈൻ സഖാഫി ചൂള്ളിക്കോട്, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, മുദരിസുമാരായ സമസ്ത മുശാവറ അംഗം അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി സി അബ്ദുല്ല ഫൈസി, അബ്ദുല്ല സഖാഫി മലയമ്മ, സൈനുദ്ദീൻ അഹ്സനി മലയമ്മ, സത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. മുഹമ്മദ് ശരീഫ്, ഉനൈസ് മുഹമ്മദ്, വിഎം റശീദ് സഖാഫി, ഷമീം കെകെ, ദുൽകിഫിൽ സഖാഫി, സിപി സിറാജുദ്ദീൻ സഖാഫി, മർകസ് അലുംനിയും കോഴിക്കോട് ഡി സി സി സെക്രട്ടറിയുമായ അബ്ദുർറഹ്മാൻ എടക്കുനി തുടങ്ങിയവർ സ്വീകരണ സംഗമത്തിന് നേതൃത്വം നൽകി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം