മർകസ് സനദ് ദാന സമ്മേളനം: റൂബി ജൂബിലി ബാച്ച് 100 ചാക്ക് അരി കൈമാറി


കാരന്തൂർ: ഫെബ്രുവരി അഞ്ചിന് നടക്കുന്ന മർകസ് സനദ്ദാന സമ്മേളനത്തിൻ്റെ ഭാഗമായി മർകസ് റൂബി ജൂബിലി ബാച്ച്(2018) സഖാഫികൾ വിഭവ സമാഹരണം നടത്തി. ബാച്ചിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ച 'ഖമറിനൊരു കനിവിൻ്റെ കരുതൽ' പദ്ധതിയുടെ ഭാഗമായി സമാഹരിച്ച 100 ചാക്ക് അരി കഴിഞ്ഞ ദിവസം കൈമാറി. മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി വിഭവങ്ങൾ ഏറ്റുവാങ്ങി. സഖാഫികൾ മർകസിനോട് കാണിക്കുന്ന സ്നേഹം വലിയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. സനദ്ദാനന സമ്മേളനത്തിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ എല്ലാവരും ഊർജിതമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഭവസമാഹരണത്തിന് ബാച്ച് ക്യാബിനറ്റ് കോ-ഓർഡിനേഷൻ സമിതി ഭാരവാഹികളായ സിറാജുദ്ദീൻ സഖാഫി മുന്നിയൂർ, മുഹമ്മദ് സഖാഫി കേളോത്ത്, ഷിബിലി ത്വാഹിർ സഖാഫി മഞ്ചേരി, അബ്ദുന്നാസർ സഖാഫി കുറ്റാളൂർ, മുനീർ സഖാഫി അമ്പലപ്പാട്, ഉനൈസ് സഖാഫി മഞ്ചേരി, ഉബൈദ് സഖാഫി അൽ അസ്ഹരി, അൻസാർ സഖാഫി മായക്കര നേതൃത്വം നൽകി.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം