കെ.യു.ടി.എ ഫുട്ബോൾ; മർകസ് ബോയ്സ് സ്കൂളിന് ഇരട്ട വിജയം

കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി നടത്തിയ ഫുട്ബോൾ മത്സരത്തിൽ വിജയികളായ മർകസ് യു.പി ടീം.

കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി നടത്തിയ ഫുട്ബോൾ മത്സരത്തിൽ വിജയികളായ മർകസ് യു.പി ടീം.
കുന്ദമംഗലം: കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല കമ്മിറ്റി ഉറുദു ഡമാക്കാ എന്ന പേരിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ വിജയികളായി മർകസ് ബോയ്സ് സ്കൂൾ ടീം. തലപെരുമണ്ണയിൽ നടന്ന മത്സരത്തിൽ യു.പി തലത്തിലും ഹൈസ്കൂൾ തലത്തിലും ഒന്നാമതെത്തിയാണ് മർകസ് ടീം ഇരട്ട വിജയം നേടിയത്. വിജയികൾക്ക് കെ.യു.ടി.എ കുന്ദമംഗലം സബ് ജില്ല പ്രസിഡന്റ് ഫാത്തിമത്ത് സുഹറ ട്രോഫി നൽകി. ടീം അംഗങ്ങളെ ഹെഡ്മാസ്റ്റർ മുഹമ്മദ് ബഷീർ പിയുടെ നേതൃത്വത്തിൽ അധ്യാപകരും പി.ടി.എയും അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം