തലമുറകളെ വാര്‍ത്തെടുക്കുന്നത് സ്ത്രീകള്‍: കാന്തപുരം ഉസ്താദ്
സഹ്റാവി കോൺവൊക്കേഷനും ടീച്ചേഴ്സ് ഗ്രാൻഡ് അസംബ്ലിക്കും പ്രൗഢസമാപനം...

സഹ്റാവി കോൺവൊക്കേഷനും ടീച്ചേഴ്സ് ഗ്രാൻഡ് അസംബ്ലിക്കും പ്രൗഢസമാപനം...

കോഴിക്കോട്: സീക്യു നെറ്റ്വർക്കിന്റെ പത്താം വാർഷികാഘോഷമായ ‘ഡെസനിയം’ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച ഏഴാമത് ജശ്നെ രിദാ പോശി സഹ്റാവി കോൺവൊക്കേഷനും ടീച്ചേഴ്സ് ഗ്രാൻഡ് അസംബ്ലിക്കും പ്രൗഡസമാപനം. രാവിലെ പത്ത് മണിക്ക് മർകസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ നടന്ന ചടങ്ങ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസത്തിലും മൂല്യബോധത്തിലും ഊന്നിയ ഉത്തമ തലമുറയെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ ചരിത്രപരമായി നിർവഹിച്ച പങ്ക് അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർത്ഥന നിർവഹിച്ചു. പത്തു വർഷം പൂർത്തിയാക്കുന്ന സീക്യു നെറ്റ്വർക്ക് സാമൂഹിക നിർമിതിയിൽ വ്യക്തമായ സംഭാവനകൾ നൽകിയതായി അദ്ദേഹം വിലയിരുത്തി. ഡോ. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. വിവരങ്ങളുടെ അതിപ്രസരകാലത്ത് ആത്മീയതയിൽ ഊന്നിയ ജീവിത ശൈലി ചിട്ടപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ആത്മീയതയുടെ പേരിൽ ഓൺലൈനിൽ നടക്കുന്ന ചൂഷണങ്ങളെയും, അതുപോലെ തന്നെ വ്യാപകമാകുന്ന സാമ്പത്തിക ചൂഷണങ്ങളെയും കരുതിയിരിക്കണമെന്നും അസ്ഹരി മുന്നറിയിപ്പ് നൽകി. ഉദ്ഘാടന ചടങ്ങിൽ സയ്യിദ് അബ്ദുല്‍ ഫതാഹ് അവേലം സന്നിഹിതനായിരുന്നു.
പ്രീ–പ്രൈമറി വിദ്യാഭ്യാസ രംഗത്ത് തീവ്ര പരിശീലനത്തോടൊപ്പം മൂന്ന് വർഷത്തെ മൂന്ന് വർഷത്തെ അധ്യാപക സേവനം പൂർത്തീകരിച്ച 300 അധ്യാപികമാർക്കുള്ള സഹ്റാവി ബിരുദ സർട്ടിഫിക്കറ്റ് വിതരണവും രിദാ പോശി സമർപ്പണവും കേരളത്തിലെ പ്രമുഖ സയ്യിദ് ഖബീലകളിൽ നിന്നുള്ള സയ്യിദത്ത് നഫീസ മുല്ല ബീവി അവേലം, സയ്യിദത്ത് ശരീഫ റുഖിയ ബീവി ബാഫഖി, സയ്യിദത്ത് ശരീഫ ഖദീജ മുല്ല ബീവി ജിഫ്രി, സയ്യിദത്ത് ശരീഫ മറിയം സൗദ ബീവി ജമാലുല്ലൈലി എന്നിവരുടെ നേതൃത്വത്തിൽ നടന്നു.
ഉച്ചയ്ക്ക് ശേഷം നടന്ന ഗ്രാൻഡ് അസംബ്ലിയിൽ അനസ് അമാനി പുഷ്പഗിരി സംസാരിച്ചു. സഹ്റാവിമാർ വളർത്തിയെടുക്കേണ്ട സാംസ്കാരിക മുന്നേറ്റങ്ങളെക്കുറിച്ച് അദ്ദേഹം പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു. സീക്യു എക്സിക്യൂട്ടീവ് ഡയറക്ടർ ശാഫി സഖാഫിയുടെ അധ്യക്ഷത വഹിച്ചു. ക്കാദമിക് ഡയറക്ടർ ഇല്യാസ് അബ്ദുല്ല കാമിൽ, മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾ സി.എ.ഒ വി.എം റശീദ് സഖാഫി, ഡോ. റോഷൻ നൂറാനി, അഡ്വ.തൻവീർ ഉമർ, ഉബൈദ് നൂറാനി പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം