ഖ്വാജയുടെ പ്രബോധന വഴി സ്നേഹത്തിന്റേത് മാത്രം: കാന്തപുരം ഉസ്താദ്

മർകസ് ഗാർഡൻ ഉർസെ അജ്മീർ മിസ്കുൽ ഖിതാം സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗാർഡൻ ഉർസെ അജ്മീർ മിസ്കുൽ ഖിതാം സമാപന സമ്മേളനം കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്യുന്നു.
പൂനൂർ: സുൽത്വാനുൽ ഹിന്ദ് ഖ്വാജാ മുഈനുദ്ദീൻ ചിശ്തി (റ) ന്റെ പ്രബോധന വഴി സ്നേഹത്തിന്റേത് മാത്രമായിരുന്നുവെന്ന് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. പൂനൂർ മർകസ് ഗാർഡനിൽ നടന്ന ഖ്വാജാ ഗരീബ് നവാസ് ഉർസെ അജ്മീറിൻ്റെ മിസ്കുൽ ഖിതാം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദവും ഭീകരതയും ഇസ്ലാമിലേക്ക് ചേർക്കുന്നത് അപവാദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മഹത്തുക്കളെയും അഹ്ലു ബൈത്തിനെയും ബഹുമാനിക്കുകയും അവരെ സന്ദർശിക്കുകയും ചെയ്യുന്നതിലൂടെയാണ് വിശ്വാസികളുടെ ആത്മീയത സംരക്ഷിക്കപ്പെടുന്നതെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
മർകസ് അമ്പതാം വാർഷികത്തോടനുബന്ധിച്ച് മർകസ് സെൻ്റർ ഓഫ് എക്സലൻസായ മദീനതുന്നൂറിൻ്റെ അഡ്വാൻസ്ഡ് കാമ്പസായ ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രോജക്ട് പ്രഖ്യാപനവും കാന്തപുരം ഉസ്താദ് നടത്തി.
സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി ചേളാരി പ്രാർഥന നിർവ്വഹിച്ചു. അവേലത്ത് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് മഹ്ദി മിയാ ചിശ്തി അജ്മീർ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രോജക്ട് ഡിക്ലറേഷൻ ടോക്ക് നടത്തി. സയ്യിദ് മുഹമ്മദ് നൂറുൽ ഐൻ മിയ ചിശ്തി, സയ്യിദ് ഷാഫി ബാഅലവി, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ടി.കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, വള്ളിയാട് മുഹമ്മദലി സഖാഫി എന്നിവർ സംസാരിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. നൗഫൽ നൂറാനി സ്വാഗതവും ആസിഫ് നൂറാനി നന്ദിയും പറഞ്ഞു. സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ അവേലം, അബ്ദുല്ലത്തീഫ് സഖാഫി മദനീയം, വി. ബീരാൻ കുട്ടി ഫൈസി എകരൂൽ, പി.കെ അബ്ദുൽ നാസർ സഖാഫി പൂനൂർ, സി.കെ അബ്ദുൽ അസീസ് ഹാജി എന്നിവർ സംബന്ധിച്ചു.
ഡോ. അബ്ദുൽ അസീസ് ബിൻ അബ്ദുറസാഖ് മലേഷ്യ, മുഹമ്മദ് റഫീഖ് (എം.ഡി, റിമാൾ ഗ്രൂപ്പ്) എന്നിവർക്ക് ഖ്വാജാ ഗരീബ് നവാസ് അവാർഡ് നൽകി ആദരിച്ചു. സീക്യൂ കോൺവെക്കേഷന്റേ ഭാഗമായി മർകസ് ഗാർഡൻ സീ ക്യൂ കാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കിയ നാൽപതോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകി. സി.എ പഠനം പൂർത്തീകരിച്ച മഅ്ശൂഖ് അലി നൂറാനി, മഹബൂബ് റഹ്മാൻ നൂറാനി, അഫ്സൽ ഗുലിസ്താനി, എ.സി.സി.എ പഠനം പൂർത്തീകരിച്ച മുഹമ്മദ് ഉവൈസ് ഗുലിസ്താനി, ഫുൾ-ബ്രൈറ്റ് നെഹ്റു പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് നേടിയ ഡോ. മുഹമ്മദ് റോഷൻ നൂറാനി (യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ), കേരള പി.എസ്.സി ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ രണ്ടാം റാങ്ക് നേടിയ ഹബീബ് നൂറാനി വെള്ളമുണ്ട എന്നിവരെ വിക്ടറി ഗാലയിൽ ആദരിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...