ഖസീദത്തുൽ ബുർദയുടെ ആത്മീയനുരാഗത്തില് ലയിച്ച് ജാമിഉല്‍ ഫുതൂഹ്


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന ബുര്‍ദ മജ്ലിസ് വാര്‍ഷിക സംഗമം സമാപിച്ചു. രോഗ ശമനം കൊണ്ടും ആത്മീയ അനുഭൂതി കൊണ്ടും വിശ്വവിഖ്യാതമായ ഖസീദത്തുല്‍ ബുര്‍ദാ മജ്ലിസ് എല്ലാ ഞായറാഴ്ചകളിലും ജാമിഉല്‍ ഫുതൂഹില്‍ നടന്നുവരാറുണ്ട്. ഇതിന്റെ മൂന്നാം വാര്‍ഷിക സംഗമമാണ് നടന്നത്. സയ്യിദ് മുഹമ്മദ് തുറാബ് അസഖാഫി, ജാമിഉല്‍ ഫുതൂഹ് ഇമാം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട് സംസാരിച്ചു. ഹാഫിള് സ്വാദിഖലി ഫാളിലി ഗൂഡല്ലൂര്‍, ഹാഫിള് ജാബിര്‍ സഖാഫി ഓമശ്ശേരി, അല്‍വാരിസ് നബീല്‍ മഹ്മൂദ് ഖാദിരി തുടങ്ങിയവര്‍ ബുര്‍ദ മജിലിസിന് നേതൃത്വം നല്കി. സയ്യിദ് മുഹമ്മദ് മഹ്ദി മിയ ചിശ്തി, സയ്യിദ് ഷാഫി ബാ അലവി വളപട്ടണം, സയ്യിദ് അമാനി സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം