ഉജ്ജ്വലമായി കുരുന്നുകളുടെ കലാമേള; മർകസ് 'കിഡ്സ്പയർ' സമാപിച്ചു

മർകസ് 'കിഡ്സ്പയർ' അഹ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മർകസ് 'കിഡ്സ്പയർ' അഹ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: കുട്ടികൾക്കായി മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെആഭിമുഖ്യത്തിൽ കലാമേള 'കിഡ്സ്പയർ'ണ് ഉജ്ജ്വല സമാപ്തി. കുരുന്നുകളിലെ സർഗ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മേളയിൽ പതിനഞ്ച് സ്കൂളുകളിൽ നിന്നായി 960 വിദ്യാർഥികൾ മാറ്റുരച്ചു. എട്ട് വേദികളിലായി 50-ഓളം വൈവിധ്യമാർന്ന കലാ-സാംസ്കാരിക മത്സരങ്ങളാണ് അരങ്ങേറിയത്.
എരഞ്ഞിപ്പാലം മർകസ് ഇന്റർനാഷണൽ സ്കൂൾ കാമ്പസിൽ നടന്ന മേള മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു. മർകസ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി എ ഒ റഷീദ് സഖാഫി വിഎം, അക്ബർ ബാദുഷ സഖാഫി, ഷമീം കെ കെ, എം ജി എസ് ഡെപ്യൂട്ടി ഡയറക്ടർ മഹ്മൂദ്, അകാദമിക് ഡയറക്ടർ മുഹമ്മദ് ഷാഫി പി തുടങ്ങിയവർ സംബന്ധിച്ചു.
പ്രീ-പ്രൈമറി തലം മുതൽ കുട്ടികളുടെ കലാപരമായ കഴിവുകളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വർഷവും 'കിഡ്സ്പയർ' സംഘടിപ്പിച്ചു വരുന്നത്. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേളയിൽ മത്സരങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകൾക്കുള്ള സമ്മാനദാനവും നടന്നു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം