മർകസ് സനദ്ദാന സമ്മേളനം: വിളംബര ദിനം നാളെ
പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുക: നേതാക്കൾ...

പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുക: നേതാക്കൾ...

കോഴിക്കോട്: ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ്ദാന സമ്മേളനത്തിന്റെ സന്ദേശം കേരളത്തിലുടനീളമുള്ള പ്രാസ്ഥാനിക യൂണിറ്റുകളിലും സ്ഥാപനങ്ങളിലും മഹല്ലുകളിലും എത്തിക്കുന്നതിനായി നാളെ(വെള്ളി) സന്ദേശ ദിനമായി ആചരിക്കും. കേരളീയ സമൂഹത്തിൽ വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാക്കിയ മർകസിന്റെ അമ്പത് വർഷത്തെ ചരിത്രവും മുന്നേറ്റവും ജനങ്ങളിലേക്ക് എത്തിക്കാൻ പള്ളികൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതരാവണമെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.
മതവിജ്ഞാന പ്രസരണത്തിൽ മർകസ് സൃഷ്ടിച്ച മാതൃക മഹത്തരമാണെന്നും അത് കൂടുതൽ വിളംബരം ചെയ്യപ്പെടേണ്ടതുണ്ടെന്നും സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി, അബൂ ഹനീഫൽ ഫൈസി തെന്നല, അബ്ദുറഹ്മാൻ ഫൈസി മാരായമംഗലം, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്യാപ്പള്ളി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, മജീദ് കക്കാട്, റഹ്മത്തുല്ല സഖാഫി എളമരം, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ തുടങ്ങിയവർ പറഞ്ഞു.
ജാമിഅ മർകസിലെ വിവിധ കുല്ലിയ്യകളിൽ നിന്ന് 517 സഖാഫികളും 31കാമിൽ സഖാഫികളും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്ന് ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളുമാണ് ഇത്തവണത്തെ സമ്മേളനത്തിൽ സനദ് സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. മത പ്രഭാഷണം, സഖാഫി പ്രതിനിധി സമ്മേളനം, ദേശീയ വിദ്യാഭ്യാസ സംഗമം, ശിൽപശാലകൾ, സെമിനാറുകൾ തുടങ്ങിയ വിവിധ ഉപപരിപാടികളൂം ഫെബ്രുവരി ആദ്യ വാരത്തിൽ മർകസിൽ നടക്കും.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം