പണ്ഡിത ശ്രേഷ്ടരുടെ വഴിയിൽ ജീവിതം നയിക്കുക; സി മുഹമ്മദ് ഫൈസി

മർകസ് നോളേജ് സിറ്റിയിലെ വിറാസ് വിദ്യാർഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങിന് സി മുഹമ്മദ് ഫൈസി നേതൃത്വം നൽകുന്നു.

മർകസ് നോളേജ് സിറ്റിയിലെ വിറാസ് വിദ്യാർഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങിന് സി മുഹമ്മദ് ഫൈസി നേതൃത്വം നൽകുന്നു.
പൊന്നാനി: മുൻകാല പണ്ഡിതരുടെ തെളിമയാർന്ന ജീവിത വഴിയാണ് കർമരംഗത്തേക്കിങ്ങുന്ന മത വിദ്യാർഥികൾ അനുധാവനം ചെയ്യേണ്ടതെന്ന് ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി. മർകസ് നോളേജ് സിറ്റിയിലെ വിറാസ് അവസാന വർഷ വിദ്യാർഥികളുടെ വിളക്കത്തിരിക്കൽ ചടങ്ങിന് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമനും രണ്ടാമനും ഉൾപ്പെടെ പൊന്നാനി കേന്ദ്രമായി ഉലമാക്കൾ സൃഷ്ടിച്ച വൈജ്ഞാനിക സംസ്കാരം പഠിക്കുകയും പകർത്തുകയും വേണമെന്നും അദ്ദേഹം ഓർമപ്പെടുത്തി.
സി എസ് മുഹമ്മദ് ഫൈസി ചുള്ളിക്കോട്, ജമാലുദ്ദീൻ അഹ്സനി മഞ്ഞപ്പറ്റ, സംസ്ഥാന ഹജ്ജ് കമ്മിറ്റി മുൻ അംഗം കെ. എം മുഹമ്മദ് കാസിം കോയ എന്നിവർ സംസാരിച്ചു. അബുദുസ്സമദ് അഹ്സനി വെളിമുക്ക്, ഉമർ ശാമിൽ ഇർഫാനി, ഉവൈസ് അദനി വിളയൂർ, സയ്യിദ് ഫള്ൽ തുറാബ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം