മർകസ് സനദ് ദാന സമ്മേളനം: ജില്ലാ നേതൃ സംഗമം ഇന്ന്


കോഴിക്കോട്: ഫെബ്രുവരി 5 ന് നടക്കുന്ന മർകസ് സനദ് ദാന സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന്(ശനി) മർകസിൽ ജില്ലാ നേതൃ സംഗമം നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ എന്നീ പ്രാസ്ഥാനിക ഘടകങ്ങളുടെ ജില്ലാ നേതാക്കൾ സംഗമത്തിൽ സംബന്ധിക്കും. മർകസിന്റെ വൈജ്ഞാനിക വിപ്ലവവും സാമൂഹിക നവോത്ഥാനവും വിളംബരം ചെയ്യുന്ന പദ്ധതികൾ സംഗമം ആസൂത്രണം ചെയ്യും.
വൈകുന്നേരം 4 ന് മർകസ് കാമിൽ ഇജ്തിമയിൽ നടക്കുന്ന സംഗമം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. വിപിഎം ഫൈസി വില്യാപ്പള്ളി പ്രാർഥന നിർവഹിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം അധ്യക്ഷത വഹിക്കും. ഡോ. ഹുസൈൻ ചുള്ളിക്കോട്, മജീദ് കക്കാട്, എൻ അലി അബ്ദുല്ല, ടികെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, സയ്യിദ് അബ്ദു ലത്തീഫ് അഹ്ദൽ അവേലം, സയ്യിദ് കെവി തങ്ങൾ ഫറോക്ക്, അഫ്സൽ കോളരി, സലീം അണ്ടോണ, ജി അബൂബക്കർ, ബഷീർ സഖാഫി കൈപ്പുറം, ഇബ്റാഹീം സഖാഫി താത്തൂർ, അലവി സഖാഫി കായലം, മുനീർ സഖാഫി ഓർക്കാട്ടേരി, സികെ റാഷിദ് ബുഖാരി, അബ്ദുൽ ജലീൽ മുസ്ലിയാർ ചിയ്യൂർ, സയ്യിദ് സൈനുൽ ആബിദീൻ ജിഫ്രി, നാസർ സഖാഫി അമ്പലക്കണ്ടി, മുനീർ സഅദി പൂലോട്, കെ എം അബ്ദുൽ ഹമീദ്, മുഹമ്മദ് കുണ്ടുങ്ങൽ, അബ്ദുറഹ്മാൻ മാസ്റ്റർ നരിക്കുനി, ശാദിൽ നൂറാനി, ശുഹൈബ് കുണ്ടുങ്ങൽ, ഹാഫിള് ശാഫി സുറൈജി, അഡ്വ. ഉമറലി വടകര, കബീർ എളേറ്റിൽ, ഡോ. അബൂബക്കർ നിസാമി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം