മർകസ് സനദ് ദാന സമ്മേളനം: പണ്ഡിത സംഗമം നാളെ രാവിലെ


കോഴിക്കോട്: മർകസ് സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പണ്ഡിത സംഗമം നാളെ (വ്യാഴം) രാവിലെ 9 ന് കൺവെൻഷൻ സെന്ററിൽ നടക്കും. പുതിയ കാലഘട്ടത്തിൽ പണ്ഡിത സമൂഹം ആർജ്ജിക്കേണ്ട വിജ്ഞാനങ്ങളും മൂല്യങ്ങളും ഇടപെടേണ്ട രീതികളും ചർച്ചയാവുന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി പ്രാർഥന നിർവഹിക്കും.
'സൈബർ സമൂഹത്തിലെ നിയമ ജാഗ്രതയും ഇടപെടലും' എന്ന വിഷയത്തിൽ ജാമിഅ മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോടും 'മത നിയമങ്ങളുടെ കൈമാറ്റം; സൂക്ഷ്മതയും സാമൂഹികാവബോധവും' എന്ന വിഷയത്തിൽ സമസ്ത മുശാവറ അംഗം അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോലയും വിഷയമവതരിപ്പിക്കും. ജാമിഅ മർകസ് ചാൻസിലർ സി മുഹമ്മദ് ഫൈസി, റെക്ടർ ഡോ. അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കും. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി സി അബ്ദുല്ല ഫൈസി, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, ബശീർ സഖാഫി കൈപ്പുറം, അബ്ദുല്ല സഖാഫി മലയമ്മ തുടങ്ങിയവർ സംബന്ധിക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം