ഫ്യൂച്ചർ കേരള സമ്മിറ്റിന് നാളെ മർകസ് വേദിയാകും


കോഴിക്കോട്: സമൂഹത്തിന്റെ എല്ലാ വിഭാഗം മനുഷ്യർക്കും സാംസ്കാരികവും ആത്മീയവും വിദ്യാഭ്യാസപരവുമായ അടിസ്ഥാന ആവശ്യങ്ങൾ തുല്യമായ രീതിയിൽ ലഭ്യമാക്കേണ്ടതിന്റെയും വിഭജിച്ചു നൽകേണ്ടതിന്റെയും അനിവാര്യതയും, ക്ഷേമവും മൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യുന്ന ഫ്യൂച്ചർ കേരള സമ്മിറ്റിന് നാളെ മർകസ് വേദിയാകും.
'സാമൂഹിക സുസ്ഥിരതയും കേരളത്തിന്റെ ഭാവിയും' എന്ന പ്രമേയത്തിൽ നാളെ ഉച്ചക്ക് 1 മണിക്ക് മർകസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മിറ്റ് കേരള വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മർകസ് നോളേജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി അധ്യക്ഷത വഹിക്കും. സിറാജ് ദിന പത്രം അസി. ന്യൂസ് എഡിറ്റർ ആശയ പ്രഭാഷണം നടത്തും. പിടിഎ റഹീം എംഎൽഎ, മുൻ ഗോവ ഗവർണർ അഡ്വ. പിഎസ് ശ്രീധരൻ പിള്ള, മുൻ എംപിയും കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗവുമായ കെ മുരളീധരൻ, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ മാസ്റ്റർ, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ പി മുഹമ്മദ് യൂസുഫ്, എൻ അലി അബ്ദുല്ല, എ സൈഫുദ്ദീൻ ഹാജി സംസാരിക്കും. ഡോ. ശാഹുൽ ഹമീദ് നൂറാനി സ്വാഗതവും ഉനൈസ് മുഹമ്മദ് നന്ദിയും പറയും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം