മർകസിൻ്റെ ദേശീയ മികവ്: ജെ.ആർ.ഫും അഡ്വക്കേറ്റുമായി മദ്ധ്യപ്രദേശിലെ നൂറാനി സഹോദരന്മാർ


കോഴിക്കോട്: മർകസ് ദേശീയ മികവിൻ്റെ മറ്റൊരു പൊൻതൂവലായി ജെ ആർ എഫും അഡ്വക്കേറ്റുമായി മദ്ധ്യപ്രദേശിൽ നിന്നുള്ള രണ്ട് നൂറാനി സഹോദരങ്ങളുടെ നേട്ടം ശ്രദ്ധേയമായിരിക്കുകയാണ്. റസാഉൽ മുസ്തഫ നൂറാനി ജെ ആർ എഫ് നേടിയതും സഹോദരൻ സനാഉൽ മുസ്തഫ നൂറാനി മർകസിലെ സഖാഫി ബിരുദ പഠനത്തോടൊപ്പം നിയമ പഠനം പൂർത്തിയാക്കി അഡ്വക്കേറ്റായി എൻറോൾ ചെയ്തതും കഴിഞ്ഞ ദിവസമായിരുന്നു. മർകസിൻ്റെ സെൻ്റർ ഓഫ് എക്സലൻസായ മദീനതുന്നൂറിൻ്റെ മദ്ധ്യപ്രദേശ് ഇൻഡോറിലെ കാമ്പസായ ത്വൈബ കോളേജിലെ ഏഴ് വർഷ ബാച്ചിലർ കോഴ്സ് പൂർത്തിയാക്കിയവരാണ് രണ്ട് പേരും. ഇൻഡോറിലെ ചെറുകിട കച്ചവടക്കാരനായ ഗുലാം ഹൈദർ- സുൽതാന ബീവി ദമ്പതികളുടെ മക്കളായ ഇരുവരും തീർത്തും സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് അഭിമാനകരമായ ഈ നേട്ടം കരസ്ഥമാക്കിയത്. മർകസ് വിദ്യാർഥികൾ യു.ജി.സി നെറ്റ് പരീക്ഷകളിൽ ഉന്നതവിജയം നേടുന്നത് പതിവുള്ളതാണെങ്കിലും ഇതാദ്യമായാണ് കേരളത്തിന് പുറത്തുള്ള കാമ്പസിലെ വിദ്യാർഥി ജെ.ആർ.എഫ് നേടുന്നത്. മർകസ് മുന്നോട്ട് വെച്ച സമന്വയ വിദ്യാഭ്യാസ മാതൃകക്ക് ദേശീയ തലത്തിൽ ലഭിക്കുന്ന അംഗീകാരം കൂടിയാണ് ഈ അഭിമാന നേട്ടം.ത്വൈബയിലെ ഇസ്ലാമിക് സ്റ്റഡീസ് പഠനത്തോടൊപ്പം ഇൻഡോറിലെ ദേവി അഹല്യ യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.കോം ബിരുദം നേടി ഇപ്പോൾ മൗലാന ആസാദ് യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റഡീസിൽ പി.ജി ചെയ്യുന്ന റസാഉൽ മുസ്തഫ അൻസാരി കംപരേറ്റീവ് സ്റ്റഡീസ് ഓഫ് റിലീജിയണിലാണ് ജെ.ആർ.എഫ് കരസ്ഥമാക്കിയത്. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരിയുടെ പ്രത്യേക ശ്രദ്ധയിലായി ഇൻഡോർ ത്വൈബ ഗാർഡനിലെ പഠന ജീവിതവും പ്രചോദനവുമാണ് തൻ്റെ മക്കളുടെ മികച്ച വിജയത്തിന് കാരണമെന്ന് പിതാവ് ഗുലാം ഹൈദർ പറഞ്ഞു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ മർകസ് നടത്തുന്ന ദേശീയ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ അദ്ദേഹം വലിയ സന്തേഷം പ്രകടിപ്പിച്ചു.
വിഷ്വൽ ആർട്സിൽ ജെ.ആർ.എഫ് നേടിയ ഇർഫാൻ നൂറാനിയുടെ നേട്ടവും ഇത്തവണ ശ്രദ്ധേയമാണ്. നോയിഡയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെറിറ്റേജിൽ നിന്ന് ഹിസ്റ്ററി ഓഫ് ആർട്സിൽ പി.ജി പൂർത്തിയാക്കിയ ഇർഫാൻ നൂറാനി പറവന്നൂർ മുഹമ്മദ് ബഷീർ -അസ്മ ദമ്പതികളുടെ മകനാണ്. ഇവർക്ക് പുറമെ 9 വിദ്യാർഥികൾ നെറ്റും 5 പേർ പി.എച്ച്.ഡി അഡ്മിഷനും നേടിയിട്ടുണ്ട്.
ജൂനൈദ് നൂറാനി കണ്ണൂർ(സോഷ്യോളജി), മിഖ്ദാദ് നൂറാനി കുറ്റിപ്പുറം (ഡിസാസ്റ്റർ മാനേജ്മെൻ്റ്), മിൻഹാജ് നൂറാനി പെരിങ്ങത്തൂർ(സോഷ്യൽ വർക്ക്), അംറാസ് നൂറാനി കാസർകോട്(എജ്യുക്കേഷൻ), ജാബിർ നൂറാനി നരിക്കുനി(മാനേജ്മെന്റ് സ്റ്റഡീസ്), ഹാഫിസ് മുഹമ്മദ് മിസ്ദാദ് നൂറാനി അൽ ഖാദിരി, സജ്ജാദ് നൂറാനി എറണാകുളം(ഹിസ്റ്ററി), മുഅാദ് നൂറാനി കണ്ണൂർ(ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്), അബ്ദുള്ള നൂറാനി ബീമാപള്ളി(പബ്ലിക് അഡ്മിനിസ്ട്രേഷൻ) എന്നിവർ അസിസ്റ്റന്റ് പ്രൊഫസർ (നെറ്റ്) യോഗ്യതയും അഡ്വ. റാഫി നൂറാനി(ലോ), സിറാജ് നൂറാനി കണ്ണൂർ(ഹിസ്റ്ററി), മുബഷിർ നൂറാനി ചെമ്പിലോട്(സോഷ്യോളജി), ഫവാസ് അലി ചങ്ങരംകുളം(ഇംഗ്ലീഷ്), വാജിദ് വാഴക്കാട്(ഫിലോസഫി) എന്നിവർ പി.എച്ച്.ഡി അഡ്മിഷൻ യോഗ്യതയും നേടി.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...