കാരന്തൂർ മർകസ് യുനാനിയിൽ പ്രീ-റമദാൻ മെഗാ മെഡിക്കൽ ക്യാമ്പിന് തുടക്കം


കോഴിക്കോട്: റമദാൻ വ്രതകാലത്തെ ആരോഗ്യപൂർവ്വം വരവേൽക്കാൻ കാരന്തൂർ മർകസ് യുനാനി ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രീ-റമദാൻ മെഗാ മെഡിക്കൽ ക്യാമ്പിന് ഇന്ന് (തിങ്കൾ) തുടക്കം. ഫെബ്രുവരി 15 വരെ നടക്കുന്ന ക്യാമ്പിലെത്തുന്നവർക്ക് ഡോക്ടർമാരുടെ വിദഗ്ധ പരിശോധനയും നോമ്പുകാലത്തേക്ക് ആവശ്യമായ വ്യക്തിഗത ഡയറ്റ് ചാർട്ടും സൗജന്യമായിരിക്കും. ഇതിന് പുറമെ വിവിധ ചികിത്സാ തെറാപ്പികൾക്ക് 20 ശതമാനവും, മരുന്നുകൾക്ക് 10 ശതമാനം വരെയും ഇളവ് ലഭിക്കും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്ന രോഗികൾക്ക് തുടർ ചികിത്സയ്ക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
അസ്ഥി-സന്ധി രോഗങ്ങൾ, ചർമ്മ രോഗങ്ങൾ, സ്ത്രീ രോഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ജീവിതശൈലീ രോഗങ്ങൾ, ശിശു രോഗങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. ഹിജാമ, കപ്പിംഗ് തെറാപ്പി, മസ്സാജ് തെറാപ്പി, സ്റ്റീം ബാത്ത് തുടങ്ങിയ ചികിത്സകളും ലഭ്യമാണ്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 100 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനം. രജിസ്ട്രേഷനായി 9562213535 നമ്പറിൽ വിളിക്കാം.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം