ദുബൈയിൽ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സില്‍ മര്‍കസ് വിദ്യാര്‍ഥികള്‍


നോളജ് സിറ്റി: ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ഫെബ്രുവരി 15 മുതല്‍ 17 വരെ നടക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ആയുഷ് കോണ്‍ഫറന്‍സില്‍ മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ നാല് വിദ്യാര്‍ഥികള്‍ പങ്കെടുക്കും. മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ അല്‍വാരിസ് അഹ്മദ് നുഹ്മാന്‍ പി എ, അല്‍വാരിസ് മുഹമ്മദ് ശമ്മാസ്, ശഫാന പി, ഫാത്വിമതുല്‍ മുര്‍ശിദ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. കൂടാതെ, ഡോ. ഹന ബിന്‍സി, ഡോ. ഫാത്വിമതുസന, ആദില്‍ എന്‍ കെ എന്നീ പൂര്‍വ വിദ്യാര്‍ഥികള്‍ക്കും കോണ്‍ഫ്രന്‍സിന് ക്ഷണം ലഭിച്ചിട്ടുണ്ട്.
വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷനും ഇന്ത്യന്‍ ആയുഷ് മന്ത്രാലയവും ചേര്‍ന്നാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. മുപ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഫറന്‍സില്‍ സംബന്ധിക്കും. 'മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തില്‍ ആയുഷിന്റെ ഇടപെടലുകള്‍' എന്ന വിഷയത്തിലാണ് വിദ്യാര്‍ഥികള്‍ പ്രബന്ധം അവതരിപ്പിക്കുന്നത്. അല്‍വാരിസ് അഹ്മദ് നുഹ്മാന്‍ പി എ, അല്‍വാരിസ് മുഹമ്മദ് ശമ്മാസ് എന്നിവര്‍ നോളജ് സിറ്റിയിലെ തന്നെ വിറാസ് വിദ്യാര്‍ഥികള്‍ കൂടിയാണ്. മര്‍കസ് നോളജ് സിറ്റി മാനേജ്മെന്റ്, മര്‍കസ് യുനാനി മെഡി. കോളജ് സ്റ്റാഫ് കൗണ്‍സില്‍, വിറാസ് അക്കാദമിക് കൗണ്‍സില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം