മർകസ് ജാസ്മിൻ വാലി ബുർദ സംഗമം ഉജ്ജ്വലമായി

മർകസ് ജാസ്മിൻ വാലി 'ബുർദ കാൻഗ്രഗേഷൻ' ഉദ്ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു

മർകസ് ജാസ്മിൻ വാലി 'ബുർദ കാൻഗ്രഗേഷൻ' ഉദ്ഘാടനം ചെയ്ത് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സംസാരിക്കുന്നു
കാരന്തൂർ: വിശുദ്ധ ഇസ്ലാം മുന്നോട്ടുവെക്കുന്ന ആത്മീയ പാഠങ്ങളും തിരുനബി സ്നേഹവും നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് സമാധാനവും സുരക്ഷിതത്വവും നൽകുമെന്ന് മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസ് സെൻട്രൽ ക്യാമ്പസിലെ റെസിഡൻഷ്യൽ സ്ത്രീ വിദ്യാഭ്യാസ കേന്ദ്രമായ ജാസ്മിൻ വാലിയിൽ നടന്ന 'ബുർദ കാൻഗ്രഗേഷൻ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക പ്രശസ്ത പ്രവാചക പ്രകീർത്തന കാവ്യമായ ഇമാം ബൂസ്വൂരിയുടെ ഖസ്വീദതുൽ ബുർദ മനഃപാഠമാക്കിയ വിദ്യാർഥികൾ പൂർണമായി പാരായണം ചെയ്ത് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്ന ചടങ്ങാണ് 'ബുർദ കാൻഗ്രഗേഷൻ. ഇത്തവണ 31 വിദ്യാർഥികളാണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. 2019 ൽ ആരംഭിച്ച ഈ ക്യാമ്പയിനിൽ അഞ്ചു ബാച്ചുകളിലായി ഇതിനകം 149 വിദ്യാർഥികളാണ് ബുർദ ഹൃദിസ്ഥമാക്കിയത്.
ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. വിഎം റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു. ഷമീം കെകെ, അക്ബർ ബാദുഷ സഖാഫി, അബ്ദുൽ മഹ്മൂദ് കെ, ഇസ്സുദ്ദീൻ സഖാഫി, ഒ ടി ശഫീഖ് സഖാഫി, അബ്ദുറഹ്മാൻ കുറ്റിക്കാട്ടൂർ, നിയാസ് ചോല, ശരീഫ് നിസാമി, ഹുസൈൻ സഖാഫി, റാശിദ് സഖാഫി തുടങ്ങിയവർ സംസാരിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം