മർകസ് ഗേൾസ് സ്കൂളിൽ സജ്ജം തീവ്ര പഠന ക്യാമ്പ്

മർകസ് ഗേൾസ് സ്കൂളിൽ നടന്ന 'സജ്ജം' എസ് എസ് എൽ സി പഠന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം സീന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.

മർകസ് ഗേൾസ് സ്കൂളിൽ നടന്ന 'സജ്ജം' എസ് എസ് എൽ സി പഠന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം സീന ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു.
കാരന്തൂർ: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന എസ് എസ് എൽ സി പഠന പിന്തുണ ക്യാമ്പ് 'സജ്ജം' മർകസ് ഗേൾസ് ഹൈസ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് അംഗം സീന ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള കെ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ശ്രീ ബിജു പൂതക്കണ്ടി അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെ കീഴിൽ നടന്ന ക്യാമ്പിൽ മർകസ് ഗേൾസ്, മർകസ് ബോയ്സ്, ജി എച്ച് എസ് പയമ്പ്ര, ജി എച്ച് എസ് പറമ്പിൽ, ജി എച്ച് എസ് കുന്ദമംഗലം എന്നീ സ്കൂളുകളിലെ 56 വിദ്യാർഥികൾ പങ്കെടുത്തു. 'നോ ഡി പ്ലസ്' എന്ന വിഷയത്തിൽ ദേശീയ അധ്യാപക അവാർഡ് ജേതാവും ഗേൾസ് സ്കൂൾ പ്രധാനാധ്യാപകനുമായ നിയാസ് ചോല ക്ലാസെടുത്തു. അധ്യാപകരായ മിർഷാദ്, ജലീഷ്, സുബിൻ, രതി വിവിധ സെഷനുകളിൽ സംസാരിച്ചു. പിടിഎ പ്രസിഡന്റ് അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് ഖാദർ ഹാജി, ഫഹദ് അബ്ദുൽ അസീസ്, റസിയ സംബന്ധിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം