സീക്യൂ സ്റ്റുഡന്റസ് കോൺവെക്കേഷന് പ്രൗഡ സമാപനം; 4500 വിദ്യാർഥികൾ പഠനം പൂർത്തിയാക്കി.


കോഴിക്കോട്: സീക്യു പ്രീസ്കൂൾ മൂന്ന് വർഷത്തെ പഠനം പൂർത്തീകരിച്ച 1150 വിദ്യാർഥികളുടെ കോൺവെക്കേഷൻ കാരന്തൂർ മർകസിൽ നടന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള കേരളത്തിലെ നോർത്ത് സോൺ സ്കൂളുകളിലെ വിദ്യാർഥികളാണ് ചടങ്ങിൽ സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിക്യൂ പഠന സംവിധാനത്തിലൂടെ കുടുംബങ്ങളിൽ സാധിച്ചെടുക്കുന്ന വിപ്ലവകരമായ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റങ്ങൾ ഏറെ മഹത്തരമാണ്. സാമൂഹിക ഉന്നമനത്തിനും രാഷ്ട്ര നിർമാണത്തിനും അടിത്തറ പാകാൻ ഇത്തരം വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ സാധ്യമാകുമെന്ന് കാന്തപുരം പറഞ്ഞു.
പരമ്പരാഗത സ്കൂൾ രീതികളിൽ നിന്ന് മാറി, നൂതന ആശയങ്ങൾ ഉൾപ്പെടുത്തിയുള്ള പഠന-പഠനേതര പ്രവർത്തനങ്ങളും ക്ലാസ്സ് റൂം രീതികളുമാണ് സീക്യുവിലുള്ളത്. ഉയർന്ന നിലവാരമുള്ള ഈ പഠനത്തിനുശേഷം സീക്യു പ്ലസ്, സീക്യു ഇന്റർനാഷണൽ സ്കൂൾ, സീക്യു ഗ്രേഡ് സ്ട്രീം തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങളും തുടർപഠനത്തിനായി ലഭ്യമാണെന്ന് സീക്യു ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.
2026-27 അക്കാദമിക് വർഷം നിലവിൽ വരുന്ന 50 സ്കൂളുകളിൽ, സിക്യു ഗ്രേഡ് സ്ട്രീം ഫ്രാഞ്ചൈസി അംഗീകാരപത്രം കാന്തപുരം മുജമ്മഅ ഇംഗ്ലീഷ് സ്കൂൾ തൃക്കരിപ്പൂരിന് നൽകി.
സി. മുഹമ്മദ് ഫൈസി ചാൻസിലർസ് ടോക്കും, അനസ് അമാനി പുഷ്പഗിരി മുഖ്യപ്രഭാഷണവും നടത്തി. ചടങ്ങിൽ, സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ, അബൂബക്കർ സഖാഫി പന്നൂർ, സിക്യു എക്സിക്യൂട്ടീവ് ഡയറക്ടർ ഷാഫി സഖാഫി, മർകസ് എക്സിക്യൂട്ടീവ് അംഗം സ്വാലിഹ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
കർണാടക സംസ്ഥാന കോൺവെക്കേഷൻ മംഗലാപുരത്തും കേരള സൗത്ത് സോൺ കോൺവെക്കേഷൻ കൊച്ചിയിലും കഴിഞ്ഞ ദിവസങ്ങളിലായി സംഘടിപ്പിച്ചു. കവരത്തി ദ്വീപിൽ നടക്കുന്ന ലക്ഷദ്വീപ് സംസ്ഥാന കോൺവെക്കേഷനോടെ പത്താം വാർഷികത്തിന്റെ ഭാഗമായ മുഴുവൻ കോൺവെക്കേഷനുകളും പൂർത്തിയാകും. 4500ഓളം വിദ്യാർഥികളാണ് വിവിധ കോൺവെക്കേഷനുകളിലായി സർട്ടിഫിക്കറ്റ് സ്വീകരിച്ചത്.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം