സാധ്യം; പഠനം ലളിതം പദ്ധതി ഈര്‍പോണ എ.എം.എൽ.പി സ്കൂളില്‍ സംഘടിപ്പിച്ചു

ഈര്‍പോണ എ.എം.എൽ.പി സ്കൂളില്‍ സാധ്യം; പഠനം ലളിതം പദ്ധതി ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.

ഈര്‍പോണ എ.എം.എൽ.പി സ്കൂളില്‍ സാധ്യം; പഠനം ലളിതം പദ്ധതി ഉനൈസ് മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
താമരശ്ശേരി: മര്‍കസ് നോളജ് സിറ്റിയുടെ വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ 'സാധ്യം; പഠനം ലളിതം' പദ്ധതി എ.എം.എൽ.പി ഈര്‍പോണ സ്കൂളില്‍ സംഘടിപ്പിച്ചു. പഠനകാര്യത്തില്‍ പ്രയാസമനുഭവിക്കുന്ന വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് അവര്‍ക്കാവശ്യമായ പരിശീലനങ്ങളാണ് നോളജ് സിറ്റിയുടെ പരിസര ഗ്രാമങ്ങളില്‍ നടപ്പാക്കി വരുന്നത്. ഹാബിറ്റസ് ലൈഫ് സ്കൂളിന്റെ സഹകരണത്തോടെ വിവിധ സ്കൂളുകളിലാണ് ഇത്തരത്തില്‍ പരിശീലനം നടന്നുവരുന്നത്. 45 മണിക്കൂര്‍ നീണ്ട പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും അതിന് നേതൃത്വം നല്കിയ മെന്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.
മര്‍കസ് അക്കാദമിക് അസോസിയേറ്റ് ഡയറക്ടര്‍ ഉനൈസ് മുഹമ്മദ് ഉദ്ഘാടനം നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് അശ്റഫ് കെ അധ്യക്ഷനായി. അബ്ദു മാനിപുരം, ഡോ. ലത്വീഫ് മുട്ടാഞ്ചേരി, സാബിത്ത് ദേവര്‍ശോല, പ്രധാന അധ്യാപിക ത്വാഹിറ, മീന ടീച്ചര്‍, രക്ഷിതാക്കള്‍, മെന്റര്‍മാര്‍, അധ്യാപകര്‍ സംസാരിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം