വിറാസ് ഗേള്‍സില്‍ അഡ്മിഷന് ആരംഭിച്ചു


നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ വുമണ്‍സ് ഹബ്ബായ വിറാസ് ഗേള്‍സില്‍ വിവിധ ശരീഅ കോഴ്സുകളിലേക്കുള്ള അഡ്മിഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കേരളത്തിലെ പരമ്പരാഗത പള്ളി ദര്‍സുകളിലെ സിലബസ് പ്രകാരമുള്ള കിതാബുകള്‍ക്കൊപ്പം ഹയര്‍ സെക്കണ്ടറി, ഡിഗ്രി കോഴ്സുകള്‍ക്ക് പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കാണ് അഡ്മിഷന് നല്‍കുന്നത്. പത്താം ക്ലാസ് പാസ്സായവര്‍ക്ക് +2, ഡിഗ്രി എന്നിവക്കൊപ്പം അഞ്ച് വര്‍ഷം ദൈര്‍ഘ്യമുള്ള ഇന്റഗ്രേറ്റഡ് ഇസ്ലാമിക് സ്റ്റഡീസിലേക്കും ഹയര്‍ സെക്കണ്ടറി പാസ്സായവര്‍ക്ക് 3 വര്‍ഷത്തെ മതപഠനത്തിനൊപ്പമുള്ള ഡിഗ്രി പഠനത്തിനും അപക്ഷിക്കാം. ഹയര്‍ സെക്കണ്ടറി കൊമേഴ്സ്, ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകളും ഡിഗ്രിക്ക് ബി. എസ്. സി. സൈക്കോളജി, ബി.എ. അറബി ഒപ്ഷനുകളും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് 0495 2081425, +91 8921333535 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം