ബദ്റുല്‍ കുബ്റക്കായുള്ള വിഭവങ്ങളുമായി സംഘങ്ങള്‍ എത്തിത്തുടങ്ങി

ജാമിഉല്‍ ഫുതൂഹിലെ ബദ്റുല്‍ കുബ്റക്കുള്ള ചായപ്പൊടിയുമായി നോളജ് സിറ്റിയിലെത്തിയ മേപ്പാടിക്കാരെ സ്വീകരിക്കുന്നു.

ജാമിഉല്‍ ഫുതൂഹിലെ ബദ്റുല്‍ കുബ്റക്കുള്ള ചായപ്പൊടിയുമായി നോളജ് സിറ്റിയിലെത്തിയ മേപ്പാടിക്കാരെ സ്വീകരിക്കുന്നു.
നോളജ് സിറ്റി: മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ റമസാന്‍ 17ാം രാവായ മാര്‍ച്ച് ആറിന് നടക്കുന്ന ബദ്റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്രാന്‍ഡ് ഇഫ്താറിനുള്ള വിഭവങ്ങളുമായി സംഘങ്ങള്‍ എത്തിത്തുടങ്ങി. മേപ്പാടി സോണിലെ സംഘടനാ പ്രവര്‍ത്തകര്‍ വിവിധയിടങ്ങളില്‍ നിന്ന് സമാഹരിച്ച വയനാടന്‍ ചായപ്പൊടിയുമായാണ് കഴിഞ്ഞ ദിവസം നോളജ് സിറ്റിയിലെത്തിയത്. ദിനേനെ ആയിരങ്ങള്‍ക്കായി ഒരുക്കുന്ന ഇഫ്താറിലേക്കും റമസാന്‍ 17ാം രാവില്‍ നടക്കുന്ന ഗ്രാന്‍ഡ് ഇഫ്താറിനും വിനിയോഗിക്കുന്നതിനാണ് ചായപ്പൊടിയുമായി മേപ്പാടിക്കാര്‍ എത്തിയത്. കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് ജെ എം, എസ് എം എ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ചായപ്പൊടി സമാഹരിച്ചത്.
ബദ്റുല്‍ കുബ്റ ആത്മീയ സമ്മേളനത്തിലേക്കുള്ള 313 ആടുകള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയ നേര്‍ച്ചകളും സംഭാവനകളുമായി നിരവധി വിശ്വാസികളാണ് ദിനേന ജാമിഉല്‍ ഫുതൂഹിലെത്തുന്നത്. നോളജ് സിറ്റി- ജാമിഉല്‍ ഫുതൂഹ് മാനേജ്മെന്റ് പ്രതിനിധികളും സ്വാഗതസംഘം നേതാക്കളും ചേര്‍ന്ന് വിഭവങ്ങളുമായെത്തിയവരെ സ്വീകരിച്ചു. സയ്യിദ് ഹാശിം ജീലാനി പ്രാര്‍ഥന നടത്തി. സോണ്‍ ജനറല്‍ സെക്രട്ടറി പി സി ഹനീഫ, ഫിനാന്‍സ് സെക്രട്ടറി കെ വി ഇബ്രാഹിം സഖാഫി, സെക്രട്ടറി അബ്ദുല്ല ചുളിക്ക, മൂപ്പൈനാട് സര്‍ക്കിള്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി വാളത്തൂര്‍ തുടങ്ങിയവരാണ് നോളജ് സിറ്റിയിലെത്തിയത്.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം