ജാമിഅ മർകസ് ഇൻ്റഗ്രേറ്റഡ് സ്ഥാപനങ്ങളുടെ വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു

ജാമിഅ മർകസ് ഇൻ്റഗ്രേറ്റഡ് സ്ഥാപനങ്ങളുടെ വാർഷിക പരീക്ഷാഫലം ചാൻസിലർ സി മുഹമ്മദ് ഫൈസി പ്രഖ്യാപിക്കുന്നു.

ജാമിഅ മർകസ് ഇൻ്റഗ്രേറ്റഡ് സ്ഥാപനങ്ങളുടെ വാർഷിക പരീക്ഷാഫലം ചാൻസിലർ സി മുഹമ്മദ് ഫൈസി പ്രഖ്യാപിക്കുന്നു.
കാരന്തൂർ: മർകസ് ഇൻ്റഗ്രേറ്റഡ് സ്റ്റഡീസ് കൗൺസിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ 2025–26 അധ്യയന വർഷത്തെ വാർഷിക പരീക്ഷാഫലം ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി രജിസ്ട്രാർ (അക്കാദമിക്സ്) കുഞ്ഞ് മുഹമ്മദ് സഖാഫി പറവൂർ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഷാഹുൽ ഹമീദ് എടക്കര (മർകസ് സാനവിയ്യ കാരന്തൂർ) ഒന്നാം സ്ഥാനം നേടി. മർകസ് മാലിക് ദീനാർ പാറപ്പള്ളിയിലെ ഹാഫിള് മുഹമ്മദ് ബിഷ്ർ കൊട്ടപ്പുറം രണ്ടാം സ്ഥാനവും ഹാഫിള് മുഹമ്മദ് അഫീഫ് വീരമംഗലം മൂന്നാം സ്ഥാനവും നേടി.
മർകസ് സാനവിയ്യ, മർകസ് മാലിക് ദീനാർ പാറപ്പള്ളി, മർകസുൽ ഹുദാ അക്കിക്കാവ്, മർകസ് ഖൽഫാൻ കൊയിലാണ്ടി എന്നീ സ്ഥാപനങ്ങളിൽ നിന്നായി 249 വിദ്യാർഥികൾ പരീക്ഷയെഴുതി. മുഴുവൻ സ്ഥാപനങ്ങളും 100 ശതമാനം വിജയം നേടി.
ജാമിഅ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അസ്ലം സഖാഫി മലയമ്മ, മിസ്ക് കോർഡിനേറ്റർ ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി, ഹാഫിള് ത്വാഹാ സഖാഫി, ശുഹൈബ് സഖാഫി ഫലം പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു. വിജയികളെ ജാമിഅ അക്കാദമിക് കൗൺസിൽ അഭിനന്ദിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം