ബദ്റുല്‍ കുബ്റാ; ലോക സമാധാനത്തിന് പ്രാര്‍ഥനാ മനസ്സുമായി പതിനായിരങ്ങള്‍ ജാമിഉല്‍ ഫുതൂഹില്‍ സംഗമിച്ചു


കോഴിക്കോട് : ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധക്കെടുതി അനുഭവിക്കുന്ന മനുഷ്യര്‍ക്കായി പ്രാര്‍ഥനാ മനസ്സുമായി പതിനായിരങ്ങള്‍ മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ സംഗമിച്ചു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലാണ് വിശ്വാസികള്‍ ലോക സമാധാനത്തിനായി പ്രര്‍ഥനാ സമ്മേളനം നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികളാണ് ജാമിഉല്‍ ഫുതൂഹില്‍ സംഗമിച്ചത്.
രാവിലെ ഒമ്പത് മണിക്ക് നടന്ന മഹ്ളറതുല്‍ ഖുര്‍ആന്‍ സദസ്സോടെയാണ് സമ്മേളനത്തിന് തുടക്കമായത്. നൂറുക്കണക്കിന് ഖുര്‍ആന്‍ ഖത്മുകള്‍ സമര്‍പ്പിച്ച് യുദ്ധക്കെടുതിയുടെ ശമനത്തിനായി സംഗമത്തില്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഹൈദ്രൂസ് മുത്തുക്കോയ തങ്ങള്‍ എളങ്കൂര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്കി.
ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് സമാധാന സന്ദേശ പ്രഭാഷണം നടത്തി. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര് ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.
മഹ്ളറത്തുല്‍ ബദ് രിയ്യ വാര്‍ഷിക സംഗമം, തഅ്ജീലുല്‍ ഫുതൂഹ് മജ്ലിസ്, ഖസീദതുല്‍ ഹംസിയ്യ പാരായണം, ബദ് ര്‍ മൗലിദ്, അസ്മാഉല്‍ ബദ് ര്‍, മശ്ഖുല്‍ ഖുര്‍ആന്‍, ബദ് ര്‍ അനുസ്മരണ പ്രഭാഷണം തുടങ്ങിയവ നടന്നു. സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ശിഹാബുദ്ദീന് അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ശിഹാബുദ്ദീന് ബുഖാരി കടലുണ്ടി, സയ്യിദ് മുല്ലക്കോയ തങ്ങള്‍ കോളശ്ശേരി, സയ്യിദ് ശാഫി ബാ അലവി വളപട്ടണം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, ജലീല്‍ സഖാഫി കടലുണ്ടി സംസാരിച്ചു.
സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി കുറ്റ്യാടി, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി വൈലത്തൂര്‍, സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്സനി, അബ്ദുല്ല അഹ്സനി ചെങ്ങാനി, ഹാജി അസീസ് സേട്ട് ചെന്നൈ, ലിന്റോ ജോസഫ് എം എല്‍ എ, ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍, എന്‍ കെ അക്ബര്‍ എം എല്‍ എ (ഗുരുവായൂര്‍) സംബന്ധിച്ചു.
സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബുഖാരി ബായാര്‍ നേതൃത്വം നല്കുന്ന സമാപന പ്രാര്‍ഥനയോടെ സമ്മേളനം സമാപിച്ചു.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം