നയതന്ത്ര പരിഹാരങ്ങൾക്കാണ് രാഷ്ട്ര നേതാക്കൾ മുൻഗണന നൽകേണ്ടത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി


കോഴിക്കോട്: രാജ്യങ്ങൾക്കും സമൂഹങ്ങൾക്കും ഇടയിലുള്ള അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നയതന്ത്ര ശ്രമങ്ങൾക്കാണ് ഭരണാധികാരികൾ മുൻഗണന നൽകേണ്ടതെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. മർകസ് നോളേജ് സിറ്റിയിൽ നടന്ന ബദ്റുൽ കുബ്റ-സമാധാന പ്രാർഥന സമ്മേനത്തിൽ സന്ദേശ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യം വലിയ ആശങ്കയുണ്ടാക്കുന്നതാണെന്നും മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നും അശാന്തിയോടെ നിലനിർത്താനുള്ള ശ്രമങ്ങൾ നീതീകരിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ഏത് യുദ്ധവും ആത്യന്തികമായി മനുഷ്യരെയാണ് ബാധിക്കുക എന്നതിനാൽ നിലവിലെ ആക്രമണം അവസാനിപ്പിക്കാനും സമാധാനം സാധ്യമാക്കാനും യു എൻ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകൾ കൂടുതൽ ജാഗ്രതയോടെ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. രാജ്യാതിർത്തികൾ ഭേദിച്ചുള്ള അക്രമങ്ങളല്ല, സമാധാനപരമായ നയതന്ത്ര പരിഹാരങ്ങളാണ് എക്കാലത്തും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത്. ഇന്ത്യക്കാർ ഉൾപ്പെടെ ലക്ഷക്കണക്കിന് ജനങ്ങൾ ജോലിചെയ്യുന്ന മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഭീതിതമായ അന്തരീക്ഷം നീണ്ടുനിൽക്കുന്നത് ആഗോള സാമ്പത്തിക വ്യവസ്ഥിതിയെയും ജന ജീവിത്തെയും ദുസ്സഹമാക്കും - ഗ്രാൻഡ് മുഫ്തി പറഞ്ഞു.
സംഘർഷാന്തരീക്ഷം എത്രയും വേഗം അവസാനിക്കാനും സമാധാനം പുലരാനും ഓരോരുത്തരും ആത്മാർഥമായി പ്രാർഥിക്കുകയും പ്രവർത്തിക്കുകയും വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം