മർകസ് റമസാൻ ആത്മീയ സമ്മേളനം ഇന്ന്


കോഴിക്കോട്: ആയിരം മാസങ്ങളുടെ പുണ്യം തേടി റമസാനിലെ 25-ാം രാവിൽ ആയിരക്കണക്കിന് വിശ്വാസികൾ സംഗമിക്കുന്ന ആത്മീയ സമ്മേളനം ഇന്ന് (മാർച്ച് 14 ശനി) മർകസിൽ നടക്കും. ഉച്ചക്ക് ഒന്നു മുതൽ നാളെ (ഞായർ) പുലർച്ചെ ഒന്നു വരെ നടക്കുന്ന ആത്മീയ സമ്മേളനത്തിന് പ്രശസ്ത പണ്ഡിതരും ആത്മീയ നേതാക്കളും നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും അനുഗ്രഹ പ്രാർഥനയുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷണീയത.
ഉച്ചക്ക് ളുഹ്ർ നിസ്കാരാനന്തരം മസ്ജിദുൽ ഹാമിലിയിൽ നടക്കുന്ന ചടങ്ങുകളോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം നിർവഹിക്കും. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ പ്രഭാഷണം നടത്തും. ശേഷം ഹലാവത്തുൽ ഖുർആൻ -ആസ്വാദന സദസ്സ്, നൂറുൽ വാഖിഅ, ദൗറത്തുൽ ഖുർആൻ, അസ്മാഉൽ ബദ്ർ, ഖുർആൻ പ്രഭാഷണം തുടങ്ങിയ വിവിധ ആത്മീയ-പഠന സംഗമങ്ങൾ നടക്കും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് സ്വാലിഹ് തുറാബ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, ഹാഫിള് സൈനുൽ ആബിദ് സഖാഫി, ഹാഫിള് ഉവൈസ് സഖാഫി നേതൃത്വം നൽകും. സമ്മേളനത്തിനെത്തുന്നവർക്ക് കൺവെൻഷൻ സെന്ററിൽ ഗ്രാൻഡ് കമ്യൂണിറ്റി ഇഫ്താർ സജ്ജീകരിക്കും.
മസ്ജിദുൽ ഹാമിലിയിലെ തസ്ബീഹ്, അവ്വാബീൻ, തറാവീഹ്, വിത്ർ നിസ്കാരങ്ങൾക്ക് ശേഷം മർകസ് കൺവെൻഷൻ സെന്ററിൽ രാത്രി 10 ന് ആത്മീയ പൊതുസമ്മേളനം ആരംഭിക്കും. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്യും. മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിക്കും. വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ വാർഷിക അനുഗ്രഹ പ്രഭാഷണവും പ്രാർഥനയും നടത്തും. സയ്യിദ് അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ ദിക്ർ-ദുആ മജ്ലിസിനും തൗബക്കും നേതൃത്വം നൽകും. ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സിപി ഉബൈദുല്ല സഖാഫി സംസാരിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പിസി അബ്ദുല്ല ഫൈസി തുടങ്ങി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സാരഥികളും മർകസ് മുദരിസുമാരും പ്രാസ്ഥാനിക നേതാക്കളും സംബന്ധിക്കും.
സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സൗകര്യാർഥം പ്രധാന ക്യാമ്പസിലും പരിസരത്തും വിശാലമായ പാർക്കിങ് സൗകര്യങ്ങളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ലൈലത്തുൽ ഖദ്ർ പ്രതീക്ഷിക്കപ്പെടുന്ന റമസാനിലെ 25-ാം രാവിലെ ആത്മീയ സമ്മേളനത്തിൽ സൗത്തിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും.
ഒന്നാം സ്ഥാനം നേടുന്നവർക്ക് 25000 രൂപയാണ് സമ്മാനമായി ലഭിക്കുക...
നാളെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് സമ്മേളനം നടക്കുന്നത്...
ജനറലില്‍ 14-ാം റാങ്കും ഒ.ബി.സി വിഭാഗത്തില്‍ 11-ാം റാങ്കുമാണ് ഡോ. ഷാന നേടിയത്...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം