മർകസ് റമളാൻ ആത്മീയ സമ്മേളനം: പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

മർകസ് റമളാൻ ആത്മീയ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്യുന്നു.

മർകസ് റമളാൻ ആത്മീയ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്യുന്നു.
കോഴിക്കോട്: റമളാൻ ഇരുപത്തിയഞ്ചാം രാവിൽ കാരന്തൂർ മർകസിൽ നടക്കുന്ന ആത്മീയ സമ്മേളനത്തിൻ്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ശനിയാഴ്ച ഉച്ചക്ക് ഒന്നു മുതൽ ഞായർ പുലർച്ചെ വരെ നടക്കുന്ന പരിപാടിക്ക് പ്രശസ്ത പണ്ഡിതരും സാദാത്തുക്കളും നേതൃത്വം നൽകും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ വാർഷിക റമളാൻ പ്രഭാഷണവും അനുഗ്രഹ പ്രാർഥനയുമാണ് സമ്മേളനത്തിന്റെ മുഖ്യ ആകർഷകണളിലൊന്ന്.
ശനിയാഴ്ച ളുഹ്ർ നിസ്കാരാനന്തരം ആരംഭിക്കുന്ന പരിപാടിയിൽ ദൗറത്തുൽ ഖുർആൻ, സകാത്ത് പഠന വേദി, ഖത്മ് ദുആ, ഹലാവത്തുൽ ഖുർആൻ-അസ്വദന സദസ്സ്, മഹ്ളറത്തുൽ ബദ്രിയ്യ, വിർദുല്ലത്തീഫ്, തൗബ, തഹ്ലലിൽ, അസ്മാഉൽ ഹുസ്ന തുടങ്ങിയ വിവിധ ആത്മീയ-പഠന സംഗമങ്ങൾ നടക്കും. സമ്മേളനത്തിനെത്തുന്നവർക്ക് ഗ്രാൻഡ് കമ്മ്യൂണിറ്റി ഇഫ്താറും ഒരുക്കുന്നുണ്ട്.
രാത്രി പത്ത് മണിക്ക് ആരംഭിക്കുന്ന ആത്മീയ പൊതു സമ്മേളനത്തിൽ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, സുൽത്വാനുൽ ഉലമ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ, സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, സി മുഹമ്മദ് ഫൈസി, വിപിഎം ഫൈസി വില്ല്യാപ്പള്ളി, സയ്യിദ് അബുൽ ഫത്താഹ് അഹ്ദൽ അവേലം, സയ്യിദ് അബ്ദുർറഹ്മാൻ ഇമ്പിച്ചിക്കോയ അൽബുഖാരി ബായാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട്, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് അബ്ദുസ്വബുർ ബാഹസൻ അവേലം, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ തുടങ്ങിയവർ സംബന്ധിക്കും.
മർകസ് മസ്ജിദുൽ ഹാമിലിയിൽ നടന്ന പേസ്റ്റർ പ്രകാശന ചടങ്ങിൽ ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ, അബ്ദുൽ ജലീൽ മാട്ടൂൽ, സിദ്ദിഖ് ഹാജി, അക്ബർ ബാദുഷ സഖാഫി, ദുൽഖിഫിൽ സഖാഫി, ഷമീം കെകെ, അബ്ദുറഹ്മാൻ സഖാഫി നെടിയനാട്, സൈനുൽ ആബിദ് സഖാഫി, അബ്ദുല്ലത്തീഫ് സഖാഫി എന്നിവർ പങ്കെടുത്തു.
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
ഓഗസ്റ്റ് 17-ന് മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ചാണ് അല്‍ മൗലിദുല്‍ അക്ബര്‍ നടക്കുന്നത്...
മർകസ് ഖൽഫാൻ ഖുർആൻ അക്കാദമിയിൽ അനുമോദന സംഗമവും പ്രോജക്ട് ലോഞ്ചിംഗും...
© Copyright 2026 Markaz Live. All Rights Reserved.
മർകസിൽ നിന്നുള്ള തത്സമയ അപ്ഡേറ്റുകൾ വാട്സാപ്പിലൂടെ അറിയാം